• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തർക്കം മൂത്ത് ഭർത്താവ് ഭാര്യയെ വഴിയിലിറക്കിവിട്ടു; പിന്നാലെ ഓടി യുവതിയും നാട്ടുകാരും

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തർക്കം മൂത്ത് ഭർത്താവ് ഭാര്യയെ വഴിയിലിറക്കിവിട്ടു; പിന്നാലെ ഓടി യുവതിയും നാട്ടുകാരും

മാലമോഷണമോ മറ്റോ എന്നു കരുതി കുറച്ചു നാട്ടുകാരും യുവതിയുടെ ഒപ്പം ഓടാൻ തുടങ്ങി. കൂട്ടയോട്ടമായപ്പോഴേക്കും കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷൻ-അഴൂർ റോഡിനെ പൂർണമായും സ്തംഭിപ്പിച്ചു.

  • Share this:
    പത്തനംതിട്ട: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ വഴക്കിൽ ഭാര്യയെ വഴിയിലിറക്കിവിട്ട് ഭര്‍ത്താവ്. സെൻട്രൽ ജംഗ്ഷനിൽ നിന്ന് യുവതി ആളുകളെ തള്ളിമാറ്റി ഓടുന്നത് ശ്രദ്ധയിൽ‌പ്പെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. മാലമോഷണമോ മറ്റോ എന്നു കരുതി കുറച്ചു നാട്ടുകാരും യുവതിയുടെ ഒപ്പം ഓടാൻ തുടങ്ങി.

    കൂട്ടയോട്ടമായപ്പോഴേക്കും കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷൻ-അഴൂർ റോഡിനെ പൂർണമായും സ്തംഭിപ്പിച്ചു. ഇതിനിടെ ഓട്ടം ശ്രദ്ധയിൽപ്പെട്ട നഗരത്തിൽ പട്രോളിങ് നടത്തിയ ട്രാഫിക് പൊലീസും യുവതിയ്ക്ക് പിന്നാലെ പാഞ്ഞു. ഒടുവിൽ തടഞ്ഞുനിർത്തി കാര്യ തിരക്കിയെങ്കിലും യുവതി കാരണം വെളിപ്പെടുത്തിയില്ല.

    Also Read-കോഴിക്കോട് കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു

    പൊലീസിനൊപ്പം നാട്ടുരകാരും ഒപ്പം കാരണം ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി. പൊലീസ് വീണ്ടും നിർബന്ധിച്ചപ്പോഴാണ് ഓട്ടത്തിന്റെ കാരണം വെളിപ്പെടുത്തിയത്. ഭർത്താവുമായി പത്തനംതിട്ടയിലെത്തിയ യുവതി വഴക്കിനെ തുടർന്ന് വഴിയിലിറക്കിവിട്ടു. ഭർത്താവിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതിയും കാരണം അറിയാതെ നാട്ടുകാരും.
    Published by:Jayesh Krishnan
    First published: