കൊല്ലം: മണ്‍റോ തുരുത്തില് വീടിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചനിലയില്‍. മണ്‍റോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75) ഭാര്യ വിലാസിനിയെ(65) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ സംശയം.
പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. മുറിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്.
സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് നിഗമനം. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കല്യാണ ഉറപ്പിച്ചിട്ടും ജോലിയ്ക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി ചാറ്റിങ് നടത്തിയ യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാര്‍. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. 25 കാരനായ യുവാവിനെ മതാപിതാക്കളും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. രാമകൃഷ്ണന് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വിവാഹം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ജോലിയ്ക്ക് പോകാതെ ഫോണില്‍ സമയം ചെലവഴിക്കുന്ന മകനെ നേരത്തെയും വീട്ടുകാര്‍ താക്കീത് നല്‍കിയിരുന്നു. ഇതേക്കുറിച്ച് തര്‍ക്കമുണ്ടായതോടെ യുവാവിന്റെ തല പിടിച്ച് മാതാപിതാക്കള്‍ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
കുഴഞ്ഞുവീണ മകന് മരിച്ചെന്ന് മനസ്സിലാക്കിയാതോടെ മാതാപിതാക്കള്‍ കയ്യും കാലും കെട്ടി സഹോദരിയുടെ സഹായത്തോടെ മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പിതാവ് ഭീമാന്‍ സിങ്, മാതാവ് ജമുനാബായിയും സോഹദരി കൃഷ്ണ ബായിയും കുറ്റം സമ്മതിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.