കൊല്ലം: ഭാര്യയെ ആക്രമിച്ച ഭർത്താവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ മടത്തറ ചരുവിള വീട്ടിൽ മധുവിന്റെ മകൻ 37 വയസുള്ള അതുൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. അതുൽദാസുമായി പിണങ്ങി കഴിയുന്ന ഭാര്യ തന്റെ സ്ഥാപനത്തിനും താമസസ്ഥലത്തിനും അതുൽദാസിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് കേസ് കൊടുത്തതിലുള്ള വിരോധത്താലാണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെ തന്റെ ഭാര്യ താമസിക്കുന്ന വീട്ടിൽ സുഹൃത്തുമായി എത്തിയ പ്രതി മുകളിലത്തെ നിലയില്‍ എത്തി വാതില്‍ തള്ളിതുറന്നു കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. ആ സമയം വീട്ടിലുണ്ടായിരുന്ന യുവതിയുടെ സുഹൃത്തായ ഷാഹിനയും ഭര്‍ത്താവായ അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്ന് പിടിച്ച് മാറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. കടയ്ക്കൽ ഐ.എസ്.എച്ച്.ഒ പി എസ് രാജേഷ്, എസ് ഐ ഷാനവാസ്, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മൈസൂരുവിൽനിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന മൂന്നുപേർ പിടിയിൽ
പാരമ്പര്യ വൈദ്യൻ മൈസൂർ സ്വദേശി ഷാബാ ഷെരീഫ് കൊലക്കേസിൽ മൂന്ന് പേര് കൂടി പോലീസ് പിടിയിൽ. ഷാബാ ഷെരീഫിനെ കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിൻ്റെ നിർദേശപ്രകാരം മൈസൂരിൽ നിന്ന് തട്ടിക്കൊണ്ടു വന്ന മൂന്ന് പേരാണ് ഇപ്പോൾ നിലമ്പൂർ പോലീസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. കൂത്രാടൻ അജ്മൽ, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ, വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് എന്നിവരാണ് പോലീസ് പിടിയിലായത്. എറണാകുളത്ത് നിന്ന് ആണ് ഇവരെ പോലീസ് പിടികൂടിയത്. ഒളിവിൽ ആയിരുന്ന ഇവർക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവർക്ക് പണവും മൊബൈൽ ഫോണും സിം കാർഡും നൽകിയ വണ്ടൂർ സ്വദേശി കൃഷ്ണ പ്രസാദും പോലീസിൻ്റെ പിടിയിൽ ആയിട്ടുണ്ട്.
Also Read-
കണ്ണൂരില്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ ഫോട്ടോയ്ക്കൊപ്പം അശ്ലീല ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു
കേസിലെ മുഖ്യ പ്രതിയായ ഷൈബിൻ അഷ്റഫ് അടക്കം ഉളളവർ പോലീസ് പിടിയിൽ ആയതോടെ നാട്ടിൽ നിന്നും മുങ്ങിയത് ആണ് ഇപ്പോൾ പിടിയിൽ ആയവർ. പൊള്ളാച്ചി, ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ ആയിരുന്നു ഇവർ. തുടർന്ന് സാമ്പത്തിക പ്രതിസന്ധി കാരണം ചില സുഹൃത്തുക്കളിൽ നിന്ന് പണം സംഘടിപ്പിക്കാൻ വേണ്ടിയാണ് ഇവർ എറണാകുളത്ത് എത്തിയത്. വാഴക്കാലയിലെ ഒരു ലോഡ്ജിൽ കഴിയുക ആയിരുന്ന ഇവരെ നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് ആണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതികളായ ഷൈബിൻ്റെ ബന്ധു കൈപ്പഞ്ചേരി ഫാസിൽ, പൊരി ഷമീം എന്നിവരെ കൂടി ഇനി പിടികൂടാൻ ഉണ്ട്. ഇവർ ഒളിവിലാണ്.
പിടിയിലായ മൂന്ന് പേർക്ക് ഗൾഫിലെ കൊലപാതകങ്ങളിൽ പങ്ക് ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഷൈബിൻ അഷ്റഫിൻ്റെ നിർദേശപ്രകാരം ഗൾഫിൽ രണ്ട് കൊലപാതകങ്ങൾ നടന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ കേസുകളിൽ ഇവർക്ക് ബന്ധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖ്യ പ്രതി ഷൈബിന് അഷറഫിന്റെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികള്‍. കേസില്‍ മൊത്തം ഒമ്പത് പ്രതികളാണുള്ളത്. മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന് അഷ്റഫ്(37),ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41),ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.