• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കാറിൽ കണ്ടെത്തിയ വീട്ടമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് ശ്രമിക്കുന്നത് ഇത് രണ്ടാം തവണ

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറില്‍ കണ്ടെത്തിയ വീട്ടമ്മയെതേടി മകൻ എത്തി

News18 Malayalam | news18-malayalam
Updated: January 18, 2020, 2:50 PM IST
  • Share this:
അടിമാലി: കഴിഞ്ഞ ദിവസം കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ. ഇതാദ്യമായല്ല വീട്ടമ്മയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നതെന്നാണു വിവരം. മുന്‍പു വെഞ്ഞാറമൂട്ടില്‍ വച്ചും ലൈലാമണിയെ ഉപേക്ഷിക്കാന്‍ ഭർത്താവ് മാത്യു ശ്രമിച്ചിരുന്നു. അന്നു പൊലീസും മകനും ഇടപെട്ടാണ് ഇരുവരെയും ഒരുമിപ്പിച്ചത്. ആരോഗ്യനില വീണ്ടെടുത്തശേഷം ലൈലാമണിയെ മകനൊപ്പം അയയ്ക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Also Read- പൂട്ടിയ കാറിൽ ഒരുദിവസം; വീട്ടമ്മയെ അവശനിലയിൽ കണ്ടെത്തി; ഭർത്താവിനെ കാണാനില്ല

മാത്യുവിനെതിരെ ലൈലാമണിയോ മകനോ പരാതി നല്‍കിയാല്‍ കേസെടുക്കും. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറില്‍ കണ്ടെത്തിയ വീട്ടമ്മയെതേടി ഇന്നാണു മകനെത്തിയത്. ലൈലാമണിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് മകന്‍ മഞ്ജിത് അറിഞ്ഞത്. ലൈലാമണിയുടെ ആദ്യ വിവാഹത്തിലെ മകനാണ്. ഉപേക്ഷിച്ച് മുങ്ങിയെന്ന് സംശയിക്കുന്ന മാത്യുവിനൊപ്പമാണ് ലൈലാമണി താമസിക്കുന്നതെങ്കിലും ഇവര്‍ വിവാഹിതരായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ലൈലാമണിയെ വ്യാഴാഴ്ച രാവിലെ 11 നാണ് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി തന്നെ കാറിൽ ഉപേക്ഷിച്ച് മാത്യൂ കടന്നതാണെന്ന് ലൈലാമണി പറഞ്ഞു. ഒന്നര ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെയാണ് കാറിനുള്ളിൽ കഴിച്ചുകൂട്ടിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍