തൃശൂര്‍: വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ്(52) മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടു ദിവസം.
ബുധനാഴ്ച രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമണ്‍ അയല്‍ വീട്ടില്‍ പറയുന്നത്. സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.
വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തംഗം ഷീല അലക്സിനെ വവിരമറിയിച്ചു. ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ഏകമകള്‍ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചിരുന്നു.
Found Dead | വിവാഹം കഴിഞ്ഞ് പിറ്റേന്നു കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: വിവാഹം കഴിഞ്ഞ് പിറ്റേന്ന് കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). മനക്കൊടി കിഴക്കുംപുറം എന്‍എസ്എസ് ഓഫിസിനു സമീപം അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെയും കോമളവല്ലിയുടെയും മകന് ധീരജ്(37) ആണ് മരിച്ചത്. ഈ മാസം 20നാണ് മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയെ ധീരജ് വിവാഹം ചെയ്തത്.
വിവാഹ പിറ്റേന്ന് അമ്മയെ കണ്ടു വരാമെന്ന് പറഞ്ഞ് ഭാര്യയുടെ സ്കൂട്ടറുമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ചൊവ്വാഴ്ച രാവിലെ പാലം പടിഞ്ഞാറ് ഒരു കിലോമീറ്റര്‍ അകലെ പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കാല് കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വടക്കേ ഭാഗത്ത് നിന്ന് സ്കൂട്ടറും പണവും ചെയിനും കണ്ടെത്തി. ഗള്‍ഫില്‍ പ്രമുഖ കമ്പനിയുടെ സ്ഥാപനത്തില്‍ ജോലിക്കരാനായ ധീരജ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.