• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു കുഞ്ഞിനുവേണ്ടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ്; 29 പ്രഗ്നൻസി ടെസ്റ്റും നെഗറ്റീവ്; എല്ലാത്തിനുമൊടുവിൽ ഭർത്താവിന്‍റെ വെളിപ്പെടുത്തൽ

ഒരു കുഞ്ഞിനുവേണ്ടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ്; 29 പ്രഗ്നൻസി ടെസ്റ്റും നെഗറ്റീവ്; എല്ലാത്തിനുമൊടുവിൽ ഭർത്താവിന്‍റെ വെളിപ്പെടുത്തൽ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന അണ്ഡാശയപ്രശ്നമാണ് എല്ലാത്തിനും കാരണമെന്നായിരുന്നു അവളുടെ ധാരണ. ഇതിനിടയിൽ 29 പ്രഗ്നൻസി ടെസ്റ്റുകൾ നെഗറ്റീവായി

pregnancy-test

pregnancy-test

  • News18
  • Last Updated :
  • Share this:
    വർഷങ്ങളായി വിവിധ വന്ധ്യതാ നിവാരണ കേന്ദ്രങ്ങളിൽ കയറിയിറങ്ങുകയായിരുന്നു അവൾ. പല ചികിത്സയും ചെയ്തുനോക്കി. ഒന്നും ഫലിക്കുന്നില്ല. മൂന്നുവർഷത്തോളം നീണ്ട ഫെർട്ടിലിറ്റി ചികിത്സ അങ്ങേയറ്റം വേദനയുളവാക്കുന്നതും ചെലവേറിയതുമായിരുന്നു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന അണ്ഡാശയപ്രശ്നമാണ് എല്ലാത്തിനും കാരണമെന്നായിരുന്നു അവളുടെ ധാരണ. ഇതിനിടയിൽ 29 പ്രഗ്നൻസി ടെസ്റ്റുകൾ നെഗറ്റീവായി.

    ഒടുവിൽ ഐവിഎഫ് ചികിത്സയ്ക്കായി അവൾ തയ്യാറെടുത്തു. ബീജപരിശോധന നടത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രിയിലേക്ക് വരാൻ ഭർത്താവ് തയ്യാറായില്ല. നിർബന്ധിച്ച് വിളിച്ചപ്പോഴാണ് അയാൾ ഞെട്ടിക്കുന്ന ആ സത്യം തുറന്നുപറഞ്ഞത്. വിവാഹത്തിന് മുമ്പ് അയാൾ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നത്രെ. ഇതുകേട്ട് ആ യുവതി ഞെട്ടിത്തരിച്ചുപോയി. ആദ്യ വിവാഹബന്ധം തകർന്നത് ഈ ശസ്ത്രക്രിയയുടെ പേരിലായിരുന്നു. പിന്നീടാണ് ഇപ്പോഴത്തെ ഭാര്യയുമായി അടുപ്പത്തിലാകുന്നത്. അവളും തന്നെ വിട്ടുപോകുമോയെന്ന ഭയം കാരണമാണ് ശസ്ത്രക്രിയയുടെ കാര്യം പറയാതിരുന്നതെന്നാണ് യുവാവിന്‍റെ വെളിപ്പെടുത്തൽ. റെഡിറ്റിൽ എഴുതിയ കുറിപ്പിൽ യുവതി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

    കുഞ്ഞു ജനിക്കില്ലെന്ന് വിധിയെഴുതിയ നാൾ തേടിയെത്തിയത് ഒരു കുഞ്ഞു മാലാഖ; ആ പെൺകുഞ്ഞിനെ ദത്തെടുത്ത് നഴ്സ്

    മറ്റൊരു ശസ്ത്രക്രിയയിലൂടെ ബീജം ശേഖരിക്കുകയും ബീജദാതാവിനെ കണ്ടെത്തുകയോ ചെയ്യുകയെന്നതാണ് ഇവർക്ക് മുന്നിൽ ഇനിയുള്ള പോംവഴി. ഇപ്പോഴും അയാളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും വിട്ടുപോകാനാകുന്നില്ലെന്നുമാണ് യുവതി പറയുന്നത്. എന്നാൽ വന്ധ്യംകരണ ശസ്ത്രക്രിയയുടെ കാര്യം മറച്ചുവെജച്ചത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അവർ പറയുന്നു. എത്രയും വേഗം ആ വഞ്ചകനെ വിട്ടുപോകണമെന്നാണ് അവരുടെ കുറിപ്പിന് വരുന്ന മറുപടികളിൽ ഏറെയും പറയുന്നത്.
    First published: