കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിൾ ഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ കുളിക്കാനിറങ്ങിയ 3 പേര് കയത്തിൽ പെടുകയായിരുന്നു.
കോട്ടയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാര്‍മല വെള്ളച്ചാട്ടവും അരുവിയും കാണാന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.