പാലക്കാട്: കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീത്സനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള ക്വാട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ പാസ്സ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിലുള്ള ശ്രീൽസനെ സ്റ്റേഷനിൽ എത്തിയ ശേഷം കാണാതായിരുന്നു. വീട്ടിൽ നിന്നും പല തവണ ഫോൺ ചെയ്തപ്പോൾ എടുക്കാത്തതിനാൽ കുടുംബക്കാർ സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.
സ്റ്റേഷനിൽ നിന്നും ഫോണിൽ തുടർച്ചയായി ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് വൈകിട്ട് ആറു മണിയോടെ എസ് എച്ച് ഒ എ വിപിൻദാസും സംഘവും ക്വോട്ടേഴ്സിൽ എത്തി പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് അടച്ച നിലയിൽ കണ്ടു. ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ കിടപ്പു മുറിക്കുള്ളിൽ ഫാനിൻ്റെ ഹുക്കിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാൻ്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം. കട്ടിലിലെ കിടക്കക്കു മുകളിൽ കസേര വെച്ചാണ് കുടുക്ക് മുറിക്കിയത്.
മൃതദേഹം മരവിച്ച നിലയിലായതിനാൽ രാവിലെ പതിനൊന്നു മണിയോടെ മരിച്ചതായാണ് പോലീസ് നിഗമനം. ഷോളയൂർ സ്റ്റേഷനിൽ നിന്നും കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയിട്ട് ഒരു കൊല്ലമായി. പോലീസ് ക്വാർട്ടേഴ്സിൽ സ്ഥിരമായി താമസിക്കാറില്ല. ഇവിടെ നിന്നും ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുത്തു. 'ഞാൻ പോകുന്നു എല്ലാവർക്കും നന്ദി' എന്ന് മാത്രമാണ് കുറിപ്പിലുള്ളത്.
Also Read- Found Dead| തിരുവനന്തപുരത്ത് എസ്ഐയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ചിറ്റൂർ ഡിവൈഎസ്പി സുന്ദരൻ, കൊല്ലങ്കോട് എസ്എച്ച് ഒ എ വിപിൻദാസ് എന്നിവർ ശ്രീത്സന്‍റെ മുറിയിൽ പരിശോധന നടത്തി. അച്ഛൻ പരേതനായ ശിവശങ്കരൻ അമ്മ ചെമ്പകവല്ലി. ഭാര്യ. ലിനി (റെയിൽവേ ഉദ്യോഗസ്ഥ. പൊള്ളാച്ചി) മക്കൾ ശീനിഹ (4 വയസ്സ്) ശ്രീ നിഷ ( 7 മാസം) സഹോദരങ്ങൾ ശ്രീജു .ശ്രീദേവി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Palakkad, Suicide