HOME /NEWS /Kerala / 'ദി കേരളാ സ്റ്റോറി' നിരോധിക്കണമെന്ന നിലപാട് തനിക്കില്ല; ശശി തരൂര്‍

'ദി കേരളാ സ്റ്റോറി' നിരോധിക്കണമെന്ന നിലപാട് തനിക്കില്ല; ശശി തരൂര്‍

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

  • Share this:

    വിവാദ സിനിമ ദി കേരളാ സ്റ്റോറി നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘ഈ സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല.സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യം വിലയില്ലാത്തതാവില്ലെന്നും’ എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

    The Kerala Story| ‘കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമം’; ‘ദ കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വി.ഡി. സതീശൻ

    ദി കേരളാ സ്റ്റോറി ബഹിഷ്‌കരിക്കണമെന്നും സിനിമയുടെ പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വന്നിരുന്നു. കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞിരുന്നു.

    അതേസമയം,  ‘ദി കേരള സ്റ്റോറി’ കേരളത്തിലെ തിയേറ്ററുകളിൽ നിരോധിച്ചാൽ പ്രേക്ഷകർ ഒ.ടി.ടിയിൽ കേറിക്കാണും എന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ഫിയോക് (FEOUK) ഭാരവാഹി സുരേഷ് ഷേണായ് പറഞ്ഞു. സെൻസറിങ് കഴിഞ്ഞ ചിത്രം പ്രദർശിപ്പിക്കരുത് എന്ന് പറയുന്ന പ്രവണത നല്ലതല്ല എന്നും, പ്രദർശിപ്പിക്കാൻ പാടില്ലെന്ന് തിയേറ്ററുകളോട് ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Love Jihaad, Shashi tharoor, The Kerala Story