നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Assault Case | 'ദിലീപുമായി നല്ല ബന്ധമുണ്ട്; ദൃശ്യങ്ങൾ കൈമാറിയ വി.ഐ.പി ഞാനല്ല'; കോട്ടയത്തെ വ്യവസായി മെഹ്ബൂബ് അബ്ദുല്ല

  Actress Assault Case | 'ദിലീപുമായി നല്ല ബന്ധമുണ്ട്; ദൃശ്യങ്ങൾ കൈമാറിയ വി.ഐ.പി ഞാനല്ല'; കോട്ടയത്തെ വ്യവസായി മെഹ്ബൂബ് അബ്ദുല്ല

  'ദിലീപിനെ രണ്ടുതവണയാണ് കണ്ടിട്ടുള്ളത്. ഹോട്ടൽ ഉദ്ഘാടനത്തിനും പിന്നീട് വീട്ടിൽ വെച്ചും കണ്ടിട്ടുണ്ട്. ഹോട്ടൽ ഡീൽ നടത്താൻ ആയിരുന്നു പോയത്'

  ദിലീപ്

  ദിലീപ്

  • Share this:
   കോട്ടയം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നടൻ ദിലീപിന് കൈമാറിയ വിഐപി താൻ അല്ലെന്ന പ്രതികരണവുമായി കോട്ടയത്തെ (Kottayam) പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല രംഗത്തെത്തി. ദിലീപുമായി നല്ല ബന്ധമുണ്ട്. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് ഹോട്ടൽ ശൃംഖലയുടെ വിദേശത്തെ ഫ്രാഞ്ചൈസിയുണ്ട്. ദിലീപിനെ രണ്ടുതവണയാണ് കണ്ടിട്ടുള്ളത്. ഹോട്ടൽ ഉദ്ഘാടനത്തിനും പിന്നീട് വീട്ടിൽ വെച്ചും കണ്ടിട്ടുണ്ട്. ഹോട്ടൽ ഡീൽ നടത്താൻ ആയിരുന്നു പോയത്. സംവിധായകൻ ബാലചന്ദ്ര കുമാറിനെ അറിയില്ലെന്നും മെഹ്ബൂബ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

   അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചില്ലെന്ന് മെഹ്ബൂബ് അബ്ദുല്ല പറഞ്ഞു. ദിലീപിന്റെ സഹോദരനേം അളിയനേം കണ്ടിട്ടില്ല. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണോ വീട്ടിലേക്ക് പോയത് എന്ന് ഓർമ ഇല്ല.

   മുഷ്ത്താഖ് തൃശൂർ, ലിജേഷ് കോഴിക്കോട് എന്നിവർക്ക് ഒപ്പം ആണ് പോയത്. തനിക്ക് മന്ത്രിമാരുമായി അടുപ്പമില്ല. തന്നെ ഇക്കാ എന്നാണ് വിളിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. നടിയെ ആക്രമിച്ച സംഭവം ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും മെഹ്ബൂബ് അബ്ദുല്ല പറയുന്നു. നുണ പരിശോധനക്ക് അടക്കം തയാറാണെന്നും ഇദ്ദേഹം പറഞ്ഞു.

   സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണം; ഹൈക്കോടതി

   സംവിധായകൻ ബാലചന്ദ്രകമാറിൻ്റെ ആറു മണിക്കൂർ നീണ്ട രഹസ്യമൊഴിയുടെ മുഴുവൻ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചപ്പോൾ അത് പരിശോധിക്കണമെന്ന് കോടതി നിലപാടെടുത്തു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കാനുള്ള പ്രധാന കാരണവും ഇതു തന്നെ. അതോടെ വധഭീഷണിക്കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റി. മൊഴിപകർപ്പ് ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കേസിൽ നിർണായകമാകും എന്ന് കരുതപ്പെടുന്നതാണ് ബാലചന്ദ്ര കുമാറിൻറെ രഹസ്യമൊഴി.

   മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ രഹസ്യമൊഴി ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി . 51 പേജുള്ള ഈ മൊഴി കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർത്ത് സമർപ്പിക്കുകയായിരുന്നു. കേസിൽ പുതുതായി വന്ന വെളിപ്പെടുത്തലുകൾ പരിശോധിക്കണമെന്ന് പറഞ്ഞ കോടതി അടുത്ത ദിവസത്തേക്ക് ഇതുമൂലം കേസ് മാറ്റുകയായിരുന്നു.

   അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന നിർദ്ദേശം തുടരും.അതിനാൽ ചൊവ്വാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. ഇവരെയും ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ല.

   Also Read-Actress Attack Case | ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ല 

   കഴിഞ്ഞ ദിവസം  വീട്ടിലും സ്ഥാപനത്തിലുമുണ്ടായ മിന്നൽ റെയ്ഡ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചെങ്കിലും സെർച്ച് വാറന്റ് ഉണ്ടായിരുന്നല്ലോ എന്നായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ മറുപടി. കേസ് കെട്ടിച്ചമച്ചതാണെന്നും 4 വർഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റ അടിസ്ഥാനത്തിലെടുത്ത കേസിൽ ദുരുദ്ദേശമുണ്ടെന്നുമാണ് ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും നടനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൊവ്വാഴ്ച്ച  സർക്കാർ രേഖാമൂലം കോടതിയെ നിലപാടറിയിക്കും.
   Published by:Anuraj GR
   First published: