കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുക്കച്ചവടം നടത്തിയെന്ന ആരോപണം അദ്ദേഹം തള്ളി. തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞത് സിപിഎമ്മിനാണെന്ന് സുരേന്ദ്രന് ആരോപിച്ചു.
'പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. രണ്ടിടത്ത് മത്സരിച്ചില്ലായിരുന്നെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കാന്‍ കഴിയും എന്ന് കരുതുന്നവരുണ്ട്. ഞാന്‍ പാര്‍ട്ടിക്ക് വിധേയനാണ്. പാര്‍ട്ടി ശാസനകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചില്ലായിരുന്നു. കേന്ദ്ര നേതൃത്വം പറഞ്ഞത് അനുസരിക്കുകയാണ് ചെയ്തത്' കെ സുരേന്ദ്രന് പറഞ്ഞു.
Also Read-എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി; BDJS യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു2016ല്‍ ലഭിച്ചതിനേക്കള്‍ വോട്ട് ഇത്തവണ ബിജെപിക്ക് കുറഞ്ഞു. ഘടകകക്ഷികള്‍ ശക്തമായി ഉണ്ടായിരുന്നില്ലെന്നും 40 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മറ്റ് മണ്ഡലങ്ങളിലെ വോട്ടുകള്‍ ബിജെപിക്ക് നഷ്ടമായെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. 'പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7,000 വോട്ടുകള്‍ സിപിഎമ്മിന് കുറഞ്ഞു. ഇതൊന്നും യാദൃശ്ചികമായി നടന്നതല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന് പറഞ്ഞു. വോട്ടുക്കച്ചവടം നടന്നെന്ന് ഇതില്‍ നിന്ന് പകല്‍ പൊലെ വ്യക്തമാണ്' അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ 47,000 വോട്ടുകള്‍ കിട്ടിയ സിപിഎമ്മിന് 40,000 വോട്ടാണ് കിട്ടിയത്. നോമത്ത് സിപിഎമ്മിന് വോട്ടുകുറഞ്ഞു. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയ്ക്ക് 20,000 വോട്ടാണ് ലോക്സഭയെ അപേക്ഷിച്ച് കുറഞ്ഞത്. വോട്ടുക്കച്ചവടത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുരേന്ദ്രന് കണക്കുകള്‍ നിരത്തി വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകത്തതും നേമം മണ്ഡലത്തെ പരാജയവും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
Also Read-മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധം; മറുപടിയുമായി ജി സുകുമാരന്‍ നായര്അതേസമയം എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ബിഡിജെഎസ് യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ബിഡിജെഎസിന് ഉണ്ടായത്. മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016ല്‍ ലഭിച്ച വോട്ടിനേക്കാള്‍ പകുതിയായി കുറഞ്ഞിരുന്നു.
അതേസമയം ബി ജെ പി വോട്ടുകള്‍ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ട്വിറ്ററില്‍ ആയിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. മിക്ക യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയം നഷ്ടമായത് സി പി എമ്മും ബി ജെ പിയും തമ്മില്‍ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു യു ഡി എഫ് - ബി ജെ പി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയന് ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയന് ആരോപിച്ചിരുന്നു.
ബി ജെ പിക്ക് 90 മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞെന്നും പാലാ ഉള്‍പ്പെടെ പത്തോളം മണ്ഡലങ്ങളില്‍ ബി ജെ പിയുടെ വോട്ട് കൊണ്ടാണ് യു ഡി എഫ് ജയിച്ചതെന്ന് ആയിരുന്നു പിണറായി വിജയന് ആരോപിച്ചത്. എന്നാല്‍, പിണറായി വിജയന്റെ ഈ ആരോപണം തള്ളിക്കളഞ്ഞാണ് തെരഞ്ഞെടുപ്പില്‍ ബി ജെ പി - സി പി എം വോട്ട് കച്ചവടം നടന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.