• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജീവ് ഗാന്ധിയുടെ ഘാതകരെ പിടികൂടിയത് എൻ്റെ കൈ കൊണ്ട്'; തെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്'; ഐശ്വര്യ കേരള യാത്രയിൽ മേജർ രവി

'രാജീവ് ഗാന്ധിയുടെ ഘാതകരെ പിടികൂടിയത് എൻ്റെ കൈ കൊണ്ട്'; തെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്'; ഐശ്വര്യ കേരള യാത്രയിൽ മേജർ രവി

ബി.ജെ.പി.താങ്കൾക്ക് പരിഗണന നൽകിയിട്ടില്ലേ എന്ന ചോദ്യത്തിന് മേജർ രവിയുടെ മറുപടി ഇങ്ങനെ. 'ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുത്താൽ നന്ദി പ്രതീക്ഷിക്കും. എനിക്ക് അത്തരമൊരു നന്ദി കിട്ടിയിട്ടില്ല. ജനങ്ങൾക്ക് വേണ്ടി പലതും സംസാരിച്ചു. പക്ഷേ അതിന് പ്രതികരണം ഉണ്ടായിട്ടില്ല.

മേജർ രവി ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം

മേജർ രവി ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം

  • Last Updated :
  • Share this:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ സംവിധായകൻ മേജർ രവി പങ്കെടുത്തു. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു കൊണ്ടാണ് മേജർ രവിയുടെ പ്രസംഗം ആരംഭിച്ചത്.

'ഞാൻ രാഷ്ട്രത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രാജീവ് കൊല്ലപ്പെട്ടപ്പോൾ ആ ദൃശ്യങ്ങൾ കണ്ട് വേദനിച്ചു. ഇതിന് കാരണക്കാരായവരെ പിടിക്കാൻ അവസരം ലഭിക്കണേ എന്ന് കൃഷ്ണനോട് കരഞ്ഞ് പ്രാർത്ഥിച്ചു. രണ്ടാഴ്ച പിന്നിട്ടപ്പോൾ രാജീവ് ഘാതകരെ പിടികൂടാനുള്ള പ്രത്യേക ടീമിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് ലഭിച്ചു. ചെന്നൈയിൽ എത്തി ടീമിൻ്റെ ഭാഗമായി. പിന്നീട് എൻ്റെ ഈ കൈ കൊണ്ടാണ് ഇന്ന് ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളെയും പിടികൂടിയത്. രാജീവ് വധക്കേസിലെ പ്രതി ഒറ്റക്കണ്ണൻ ശിവരശൻ ആത്മഹത്യ ചെയ്തപ്പോൾ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.'- മേജർ രവി പറഞ്ഞു.

ശബരിമല വിശ്വാസികൾക്ക് എതിരെ എടുത്ത കേസുകൾ യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ പിൻവലിക്കണമെന്ന് ഐശ്വര്യകേരളം യാത്രയുടെ വേദിയിൽ മേജർ രവി ആവശ്യപ്പെട്ടു. അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ എഴുതി തളളുമെന്ന ഉറപ്പും നൽകണം. ജനങ്ങൾക്ക് വേണ്ടിയുള്ള മന്ത്രിസഭയെ അധികാരത്തിലെത്തിക്കണം.

Also Read- 'മേജർ ട്വിസ്റ്റ്'; നരേന്ദ്ര മോദിയുടെ ആരാധകനായ മേജർ രവി കോൺഗ്രസിനൊപ്പം; ഐശ്വര്യകേരളം യാത്രയെ സ്വീകരിക്കും

ഒരു പാർട്ടിയുടെയും മെമ്പർഷിപ്പ് താൻ എടുത്തിട്ടില്ല. ഏതെങ്കിലും പാർട്ടിക്കൊപ്പം നിൽക്കുമ്പോൾ അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ എനിക്ക് അധികാരമുണ്ട്. പാർട്ടി അംഗമായാൽ എനിക്ക് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കഴിയില്ല. കോൺഗ്രസ് മെമ്പർഷിപ്പ് എടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ തൻ്റെ പിന്തുണ കോൺഗ്രസിന് വേണ്ടിയാണെന്ന് മേജർ രവി പറഞ്ഞു.

ബി.ജെ.പി.താങ്കൾക്ക് പരിഗണന നൽകിയിട്ടില്ലേ എന്ന ചോദ്യത്തിന് മേജർ രവിയുടെ മറുപടി ഇങ്ങനെ. 'ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുത്താൽ നന്ദി പ്രതീക്ഷിക്കും. എനിക്ക് അത്തരമൊരു നന്ദി കിട്ടിയിട്ടില്ല. ജനങ്ങൾക്ക് വേണ്ടി പലതും സംസാരിച്ചു. പക്ഷേ അതിന് പ്രതികരണം ഉണ്ടായിട്ടില്ല.

Also Read- ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്നത് നാലുവർഷം മുൻപേ നടപ്പാക്കിയ ഒരു കമ്പനി; നേടിയത് 200 ഇരട്ടി വരുമാനം

യു.ഡി.എഫ്ഭ രണത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴത്തെ സർക്കാരിൽ പ്രതീക്ഷയില്ല. താൻ പറഞ്ഞ കാര്യങ്ങൾ ചെയ്യാമെന്ന് യു.ഡി.എഫ് പറഞ്ഞിട്ടുണ്ട്. പാർട്ടി അംഗത്വം എടുത്തില്ലെങ്കിൽ ഇക്കാര്യം പാർട്ടിയോട് ചോദിക്കാൻ കഴിയും. സീറ്റിനു വേണ്ടിയല്ല താൻ സംസാരിക്കുന്നത്. പിണറായി വിജയനേക്കാൾ മികച്ച നേതാവായാണ് രമേശ് ചെന്നിത്തലയെ കാണുന്നത്. കെ.സുധാകരനുമായും രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും തനിക്ക് മികച്ച ബന്ധമുണ്ടെന്നും മേജർ രവി വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മേജർ രവിയുടെ കോൺഗ്രസ് പ്രവേശത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് ഇങ്ങനെ-  'മേജർ രവി വിളിച്ചിരുന്നു. കോൺഗ്രസിൽ ചേരുന്നുവെന്നാണ് പറഞ്ഞത്. കെ.പി.സി.സി. പ്രസിഡൻ്റിനെയും വിളിച്ചിരുന്നു. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷം'.

നരേന്ദ്ര മോദി ആരാധകനായി അറിയപ്പെട്ടിരുന്ന മേജർ രവിയുടെ മനം മാറ്റത്തിൻ്റെ കാരണം വ്യക്തമല്ല. കെ.സുരേന്ദ്രൻ പ്രസിഡൻറായ ശേഷം വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം മേജർ രവിക്ക് ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്. കൂടാതെ നരേന്ദ്ര മോദി സർക്കാറിൽ നിന്നും പരിഗണന ലഭിച്ചില്ല. ഇതാകാം കോൺഗ്രസിലേക്ക് ചുവടു മാറാൻ കാരണം. ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ കെപിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
Published by:Rajesh V
First published: