'ഇത് ഞാൻ 2010ൽ ചെയ്തതാണ്': അമേഠിയിലെ ആയുധഫാക്ടറിയെക്കുറിച്ച് പ്രധാനമന്ത്രി കള്ളം പറയുന്നെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മണ്ഡലത്തിൽ പോയി കള്ളങ്ങൾ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

news18india
Updated: March 4, 2019, 5:09 PM IST
'ഇത് ഞാൻ 2010ൽ ചെയ്തതാണ്': അമേഠിയിലെ ആയുധഫാക്ടറിയെക്കുറിച്ച് പ്രധാനമന്ത്രി കള്ളം പറയുന്നെന്ന് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മണ്ഡലത്തിൽ പോയി കള്ളങ്ങൾ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതിരൂക്ഷമായ വിമർശനങ്ങളാണ് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ചത്. കഴിഞ്ഞദിവസം കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലമായ അമേഠിയിൽ സന്ദർശനം നടത്തവേ പ്രധാനമന്ത്രി കള്ളങ്ങൾ പറഞ്ഞുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

"അമേഠിയിലെ ആയുധ ഫാക്ടറിക്ക് 2010ൽ ഞാൻ തറക്കല്ലിട്ടതാണ്. കഴിഞ്ഞ കുറേ കാലങ്ങളായി ഇവിടെ നിന്ന് ആയുധങ്ങളും നിർമിക്കുന്നുണ്ട്. ഇന്നലെ താങ്കൾ അമേഠിയിൽ പോയി, പതിവുപോലെ നുണകൾ പറഞ്ഞു" - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഞായറാഴ്ച ആയിരുന്നു മോദി അമേഠിയിൽ സന്ദർശനം നടത്തിയത്. "ലോകത്തിലെ ഏറ്റവും വികസിതമായ റൈഫിൾ എകെ-203 അമേഠിയിൽ നിർമ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്‍റെ ഭാഗമായാണ് ഇത്. സുഹൃത്തും റഷ്യൻ പ്രസിഡന്‍റുമായ വ്ലാഡിമിർ പുടിന് ഞാൻ എന്‍റെ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ പിന്തുണയോടെ ചുരുങ്ങിയ സമയത്തിനിുള്ളിൽ ഇത് സാധ്യമാക്കാൻ കഴിയും" - ഞായറാഴ്ച അമേഠിയിൽ നടത്തിയ പ്രസംഗത്തിൽ മോദി ഇങ്ങനെ പറഞ്ഞിരുന്നു.

എന്നെ 'കരുത്തയായ സ്ത്രീ' എന്ന് വിളിക്കുന്നത് അവിവാഹിതയായ അമ്മയായതുകൊണ്ട്: നീന ഗുപ്ത

നക്സലുകൾക്ക് എതിരെയുള്ള ആക്രമണങ്ങൾക്കും തീവ്രവാദത്തിന് എതിരായ പോരാട്ടത്തിലും ഉപയോഗിക്കുന്ന റൈഫിളുകൾ അമേഠിയിൽ നിർമിച്ച റൈഫിളുകൾ എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രകോപിപ്പിച്ചത്.

ബിഹാറിലെ പാട്നയിൽ റാലിയെ അഭിസംബോധന ചെയ്തതിനു ശേഷമാണ് പ്രധാനമന്ത്രി അമേഠിയിൽ എത്തിയത്. 'എല്ലാവരും ഒരുമിച്ച്, വികസനത്തിനായി എല്ലാവരും' എന്ന സർക്കാർ മുദ്രാവാക്യം പ്രാവർത്തികമാക്കിയതിൽ അമേഠി ഏറ്റവും മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി രംഗത്തെത്തി. കോൺഗ്രസ് നേതാവ് ഭയന്നിരിക്കുകയാണെന്ന് ആയിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

First published: March 4, 2019, 5:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading