• HOME
  • »
  • NEWS
  • »
  • kerala
  • »
  • I FEAR IF I WILL BE SLAPPED UAPA CHITHRA LEKHA SPEAKS AFTER DECIDING TO CHANGE RELIGION RV TV

'ഇസ്ലാമിലേക്ക് മതം മാറാൻ ആലോചിച്ചതിന് തീവ്രവാദിയാക്കേണ്ട'; UAPA ചുമത്തുമോ എന്ന് ആശങ്കയുണ്ട്': മതംമാറ്റത്തെ കുറിച്ച് ചിത്രലേഖ

മതംമാറാൻ ആലോചിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ രണ്ടുതവണ ഫോണിൽ വിളിച്ചുവെന്നും ചിത്രലേഖ

ചിത്രലേഖ

ചിത്രലേഖ

  • Share this:
കണ്ണൂർ: ഇസ്ലാമിലേക്ക് മതംമാറാൻ അലോചിച്ച തന്നെ തീവ്രവാദി ആക്കാനുള്ള ശ്രമം ശരിയല്ലെന്ന് എന്ന് കണ്ണൂർ സ്വദേശി ചിത്രലേഖ. സിപിഎമ്മിന്റെ ജാതി വിവേചനം മൂലം ഇസ്ലാം മതം സ്വീകരിക്കാൻ ആലോചിച്ച തന്നെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും ചിത്രലേഖ ആവശ്യപ്പെട്ടു. ജാതി വിവേചനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാമിലേക്ക് മതം മാറാൻ ആലോചിച്ച് തനിക്ക് യുഎപിഎ നടപടികൾ നേരിടേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ഭയം. ഇസ്ലാമിലേക്ക് മാറുന്നു എന്നതിന്റെ അർത്ഥം ഏതെങ്കിലും മത സംഘടനയിലേക്ക് മാറുന്നു എന്നല്ലെന്നും ചിത്രലേഖ പറഞ്ഞു.

Also Read- 24 മണിക്കൂറിനിടെ 131 മരണം; ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് മരണനിരക്ക്

എന്നാൽ വീട് പൂർത്തിയാക്കാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തനിക്കാര് സഹായം തന്നാലും അത് സ്വീകരിക്കും. എസ് ഡി പി ഐയോ പോപ്പുലർ ഫ്രണ്ടോ സഹായം തന്നാൽ സ്വീകരിക്കും. ചിത്രലേഖ ന്യൂസ് 18 നോട് വ്യക്തമാക്കി.

Also Read- രൺവീറിന്റെ ആ പരസ്യം സുശാന്ത് സിംഗിനെ പരിഹസിക്കുന്നത്

"ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ എനിക്കു വീട് വെയ്ക്കാൻ സാമ്പത്തികമായി സഹായിക്കാമെന്നും പറഞ്ഞിരുന്നു. " ചിത്രലേഖ ഫേസ്ബുക്കിൽ കുറിച്ചു.



ഇസ്ലാമിലേക്ക് മതം മാറാൻ ആലോചിക്കുന്നതെന്ന് കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖ വ്യക്തമാക്കിയത്. സിപിഎമ്മിനെ ജാതി വിവേചനത്തിനെതിരെ കഴിഞ്ഞ ഇരുപത് വർഷം പോരാട്ടം നടത്തിയ തനിക്ക് ഇനി ഒറ്റയ്ക്ക് പിടിച്ചുനിൽക്കാനാകാത്തത് കൊണ്ടാണ് മതം മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്നായിരുന്നു നിലപാട്. തുടർന്ന് തന്നെ രണ്ടുപ്രാവശ്യം ഇൻറലിജൻസ് ഉദ്യോഗസ്ഥർ വിളിച്ചതായി ഫേസ്ബുക്കിൽ കുറിച്ചു.

Also Read- പാലാരിവട്ടം പാലം അഴിമതി കേസ്: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്ത് വിജിലൻസ്

സിപിഎമ്മിന്റെ ജാതി വിവേചനം മൂലം ജീവിതം പ്രതിസന്ധിയിലാണെന്ന് ആരോപണവുമായി മാധ്യമങ്ങളിൽ രണ്ട് പതിറ്റാണ്ട് ഇടം പിടിച്ച ചിത്രലേഖയുടെ മതം മാറാനുള്ള ആലോചനകളും പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
Published by:Rajesh V
First published:
)}