നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Shahida Kamal | വേട്ടയടാപ്പെടാൻ പോകുന്നുവെന്ന് ഒരു വർഷം മുൻപ് സൂചന ലഭിച്ചിരുന്നു: ഷാഹിദ കമാൽ

    Shahida Kamal | വേട്ടയടാപ്പെടാൻ പോകുന്നുവെന്ന് ഒരു വർഷം മുൻപ് സൂചന ലഭിച്ചിരുന്നു: ഷാഹിദ കമാൽ

    'യുഡിഎഫ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന മുസ്ലിം മത വിഭാഗത്തില്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി തേജോവധം ചെയ്തു പൊതുമണ്ഡലത്തില്‍ ഇല്ലാതാക്കാനാണ് ശ്രമം'

    • Share this:
    കൊല്ലം: ഡോക്ടറേറ്റ് വിവാദത്തില്‍ ഗുരുതര ആരോപണങ്ങളുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ (Shahida Kamal) യുഡിഎഫ് (UDF) വിട്ട് മുസ്ലിം മത വിശ്വാസികളെ വേട്ടയാടാന്‍ അജണ്ട സെറ്റ് ചെയ്ത് ഒരു സംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് ഷാഹിദയുടെ ആരോപണം.

    യുഡിഎഫ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന മുസ്ലിം മത വിഭാഗത്തില്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി തേജോവധം ചെയ്തു പൊതുമണ്ഡലത്തില്‍ ഇല്ലാതാക്കാനാണ് ശ്രമമെന്ന് ഷാഹിദ പറയുന്നു. തനിക്ക് ഇത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചു.

    ഒരു വര്‍ഷം മുന്‍പാണ് ഇത്തരത്തില്‍ വിവരം ലഭിച്ചത്. കോണ്‍ഗ്രസ് ആണോ മുസ്ലിം ലീഗ് ആണോ മറ്റേതെങ്കിലും മതസംഘടനകള്‍ ആണോ കോര്‍പ്പറേറ്റുകള്‍ ആണോ ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഷാഹിദ കൂട്ടിച്ചേര്‍ത്തു.

    ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടത് ഉണ്ട്. പൊലീസും വിശദമായ അന്വേഷണം നടത്തണം. പട്ടികയില്‍ ഒന്നാം പേരുകാരന്‍ കെ ടി ജലീല്‍ ആയിരുന്നു. രണ്ടാം പേരുകാരന്‍ ആരെന്ന് താന്‍ വെളിപ്പെടുത്തുന്നില്ല. അത് മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണം. പട്ടികയിലെ മൂന്നാം പേരുകാരി താനാണ് - ഷാഹിദ പറഞ്ഞു.

    മന്ത്രി ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയിലേക്ക്; Vice-Chancellor നിയമനത്തില്‍ കത്ത് നല്‍കി

    അതേസമയം വ്യാജ ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന വിവാദത്തിലും വനിതാ കമ്മീഷന്‍ അംഗം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി. താന്‍ ഹാജരാക്കിയ രേഖകള്‍ സത്യസന്ധം എന്ന് ലോകായുക്തയ്ക്ക് മനസ്സിലായി. ചില മാധ്യമങ്ങള്‍ മനപ്പൂര്‍വം കള്ളവാര്‍ത്തകള്‍ മെനയുകയാണ്. കസാക്കിസ്ഥാനില്‍ നിന്നാണ് ഡോക്ടര്‍ ഓഫ് ഫിലോസഫി ഓണററി പദവി ലഭിച്ചത്.

    ഈ പുരസ്‌കാരം വിതരണം ചെയ്തത് വിയറ്റ്‌നാമില്‍ വച്ചായിരുന്നു. ഇതാണ് വിയറ്റ്‌നാം യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ തെറ്റിദ്ധാരണ പരത്തിയത്. കേരള യൂണിവേഴ്‌സിറ്റി കീഴില്‍ ബി കോം പഠനം പൂര്‍ത്തിയാക്കിയെങ്കിലും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പരീക്ഷ പാസായത്. പിജി ലഭിച്ചതും ഇവിടെ നിന്നു തന്നെ.

    പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വന്നത് ചെറിയ പിഴവാണ്. അത് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ ഗൂഢാലോചനയാണ്.

    Suicide | 'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം'; പൊള്ളലേറ്റ് മരണാസന്നയായപ്പോഴും പ്രിയ വിളിച്ചു പറഞ്ഞു

    പല സ്ഥാനാര്‍ഥികളുടേയും സത്യവാങ്ങ്മൂലം പരിശോധിച്ചാല്‍ പിഴവുകള്‍ വ്യക്തമാകും.കോടതി പറഞ്ഞ ദിവസം തന്നെ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കി.
    വനിതാ കമ്മിഷനില്‍ അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
    Published by:Jayashankar AV
    First published: