• HOME
 • »
 • NEWS
 • »
 • kerala
 • »
 • പൊന്നാട അണിയിക്കാൻ എത്തിയ ഇ ശ്രീധരന് തിരിച്ച് പൊന്നാടയണിയിച്ച് അമിത് ഷാ

പൊന്നാട അണിയിക്കാൻ എത്തിയ ഇ ശ്രീധരന് തിരിച്ച് പൊന്നാടയണിയിച്ച് അമിത് ഷാ

ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

E Sreedharan Vijaya Yathra

E Sreedharan Vijaya Yathra

 • Share this:
  തിരുവനന്തപുരം; ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. 67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണെന്നും ഇ ശ്രീധരൻ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞു കൊണ്ടാണ് ഇ ശ്രീധരൻ പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷാൾ അണിയിച്ചാണ് ഇ ശ്രീധരനെ സ്വീകരിച്ചത്. അമിത് ഷായെ പൊന്നാട അണിയിക്കാൻ നിയോഗിച്ചിരുന്നത് ശ്രീധരനെ ആയിരുന്നു. എന്നാൽ ആ പൊന്നാട തിരികെ ശ്രീധരനെ അണിയിക്കുകയാണ് അമിത് ഷാ ചെയ്തത്. നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ് ഇത് ഏറ്റെടുത്തത്.

  കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരിൽ അറിയപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. സാമൂഹിക പരിഷ്കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാൽ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യുഡിഎഫ് വരുമ്പോൾ സോളാർ ആണെങ്കിൽ എൽഡിഎഫ് വരുമ്പോൾ ഡോളർ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

  Also Read- Amit Shah | കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരിൽ അറിയപ്പെടുന്നുവെന്ന് അമിത് ഷാ

  നാട്ടിൽ മാറ്റമുണ്ടാക്കു എന്ന ലക്ഷത്തോടെയുള്ള യാത്രയാണ് ഇന്ന് സമാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സ്വയം പര്യാപ്ത കേരളത്തിനായുള്ള തുടക്കം കുറിച്ചു. ഒരു കാലത്ത് വികസനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന കേരളം എൽ ഡി എഫും യു ഡി എഫും ദുരിതാവസ്ഥയിലാക്കി. എൽഡിഎഫ് യൂഡിഎഫും തമ്മിൽ അഴിമതിയ്ക്ക് വേണ്ടിയുള്ള മത്സരം നടക്കുന്നു. ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണോയെന്ന് അദ്ദേഹം തുറന്നു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

  'പ്രതിയെ മൂന്ന് ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചത് നിങ്ങളാണൊ അല്ലെയോ എന്ന് എന്ന് വ്യക്തമാക്കൂ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നിത്യ സന്ദർശകയായിരുന്നോ ഡോളർ കടത്ത് കേസിലെ മുഖ്യപ്രതി? വിമാനത്താവളത്തിൽ കള്ളക്കടന്ന് സ്വർണം പിടിച്ചപ്പോൾ കസ്റ്റംസിൽ നിങ്ങളുടെ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നോ? ഇഡി യുടെ അന്വേഷണത്തിൽ ഇത് പുറത്ത് വന്നതല്ലേ'- അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചു.

  മുഖ്യമന്ത്രി വെറുതെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന് അമിത് ഷാ പറഞ്ഞു. രണ്ട് മുന്നണികൾക്കും നാടിനെക്കുറിച്ച് അല്ല വോട്ടിനെക്കുറിച്ചാണ് ചിന്ത. സിപിഎമ്മും കോൺഗ്രസും വർഗീയ പാർട്ടികളുമായി സഖ്യത്തിലാണ്. കോൺഗ്രസിന്റെ നയം ആലോചിച്ചിട്ട് ഒന്നും മനസിലാകുന്നില്ല. കമ്യൂണിസ്റ്റ് സർക്കാർ അയ്യപ്പ ഭക്തർക്കെതിരെ അക്രമം കാണിച്ചപ്പോൾ കോൺഗ്രസ് മിണ്ടാതിരുന്നു. ശബരിമല ക്ഷേത്രം അയ്യപ്പ ഭക്തരുടെ ഇഷ്ടത്തിന് അനുസരിച്ച് നടക്കണം. 70 വർഷക്കാലം ഈ നാട്ടിൽ ആരും തിരിഞ്ഞ് നോൽക്കാതിരുന്നവരുടെ ഉന്നമനത്തിന് വേണ്ടി നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
  Published by:Anuraj GR
  First published: