• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മന്ത്രിയിൽ എനിക്ക് പ്രീതിയുണ്ട്; അതിനാൽ തുടർ നടപടി ആലോചിക്കുന്നില്ല'; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

'മന്ത്രിയിൽ എനിക്ക് പ്രീതിയുണ്ട്; അതിനാൽ തുടർ നടപടി ആലോചിക്കുന്നില്ല'; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി

  • Share this:
തിരുവനന്തപുരം: ധനമന്ത്രിയിൽ തനിക്ക് പ്രീതി നഷ്ടപ്പെട്ടിട്ടില്ലെന്ന് ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ തുടർനടപടി വേണ്ടെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ ഗവർണർ അപ്രീതി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ഗവർണർ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.

യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നൽകി.

Also Read- ഗവർണറും സർക്കാരും തമ്മിലെ പോരോട്ടം; കോൺഗ്രസിലെ ആശയക്കുഴപ്പം തീർക്കാൻ ഡൽഹിയിൽ ചർച്ച

ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് സർക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഗവർണറുടെ നീക്കം. ഗവര്‍ണറുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ഒരുകാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മറുപടി നല്‍കി. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.

Also Read- Exclusive | കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ

തനിക്കെതിരെ പ്രസ്താവനകൾ നടത്തിയാൽ 'പ്രീതി' പിൻവലിച്ച് അതൃപ്തി രേഖപ്പെടുത്തുമെന്ന് നേരത്തെ ഗവർണർ പറഞ്ഞിരുന്നു. ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്നായിരുന്നു അസാധാരണ മുന്നറിയിപ്പ്. പിന്നാലെയാണ് ധനമന്ത്രിക്കെതിരെ ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.
Published by:Anuraj GR
First published: