കൊച്ചി: എച്ച് ആർ ഡി എസിൽ നിന്നു പുറത്താക്കിയത് ഞെട്ടലുണ്ടാക്കിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. HRDS പരമാവധി സഹായിച്ചു, യാതൊരു മാർഗവുമില്ലാത്തതു കൊണ്ടാണ് അവരുടെ നടപടി.
അന്നംമുട്ടിച്ച മുഖ്യമന്ത്രിക്ക് സമാധാനമായോയെന്നും സ്വപ്ന സുരേഷ് ചോദിച്ചു. എല്ലാ പെൺകുട്ടികളോടും കരുതൽ വേണമെന്നും സ്വപ്ന മുഖ്യമന്ത്രിയെ പരിഹസിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ക്രൈംബ്രാഞ്ച് തന്നെ വിളിച്ചു വരുത്തി ഹരാസ് ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. എച്ച് ആർ ഡി എസിൽ നിന്നു ഒഴിയണമെന്നും കൃഷ്ണരാജിനെ വക്കീൽ സ്ഥാനത്ത് നിന്നു മാറ്റണമെന്നും ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് മാത്രമല്ല മകൾ ഉള്ളത്. തന്‍റെ മകന്‍റെ മൊബൈൽ ഫോൺ ഉൾപ്പെടെ ക്രൈംബ്രാഞ്ച് വാങ്ങിവെച്ചു. 70 കേസിൽ പ്രതിയാക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിക്കുന്നത് ഒഴിവാക്കണം. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകൾ ആവശ്യപ്പെട്ടു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ കൈവശമുണ്ടെന്നും സ്വപ്ന സുരേഷ് അവകാശപ്പെട്ടു.
സ്വപ്നയെ ജോലിയിൽ നിന്നും നീക്കം ചെയ്തു; ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിക്കുമോയെന്ന് HRDSസ്വർണത്തട്ടിപ്പ് കേസ് പ്രതി സ്വപ്ന സുരേഷിനെ (Swapna Suresh)സംരക്ഷിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം പരാതിയായി പരിഗണിച്ചാണ് ജോലിയിൽ നിന്ന് നീക്കിയതെന്ന് HRDS. സ്വപ്നയ്ക്ക് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ നിരന്തരമായി വേട്ടയാടുകയാണെന്നും എച്ച്ആർഡിഎസ് ആരോപിച്ചു.
2022 ഫെബ്രുവരി 18 നാണ് സ്വപ്നയെ HRDS ഇന്ത്യയുടെ സ്ത്രീ ശാക്തീകരണം CSR ഡയറക്ടറായി നിയമിച്ചത്. സ്വപ്നയെ ജോലിയ്ക്കെടുത്തതിന്റെ പേരിൽ വേട്ടയാടിയ സർക്കാർ എം ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി HRDS അധികൃതർ പരിഹസിച്ചു.
എന്നാൽ സ്വപ്നയെ വേതനമില്ലാതെ സ്ത്രീ ശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരെഞ്ഞെടുത്തതായും HRDS വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ HRDS ചെല്ലുംചെലവും കൊടുത്ത് സംരക്ഷിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നിയമനം റദ്ദാക്കുന്നതെന്ന് HRDS ചീഫ് പ്രൊജക്ട് കോ- ഓർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.
Also Read-
സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് നീക്കി; നടപടി മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നെന്ന് HRDSസ്വർണക്കടത്തിലെ മറ്റൊരു പ്രതിയുമായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചിരുന്നു. അതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നൽകിയത്. സ്വപ്നയെ നീക്കം ചെയ്തത് ബാഹ്യസമ്മർദ്ദംമൂലമല്ലെന്നും ജോയ് മാത്യു പറഞ്ഞു.
സി എസ് ആര്‍ ഡയറക്ടറായി പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് സ്വപ്ന സുരേഷ് എച്ച്ആർഡിഎസിൽ ജോലിക്ക് കയറിയത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കുക പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.