തിരുവനന്തപുരം: ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അവാർഡുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി സർക്കാർ. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നൽകി പല ഉദ്യോഗസ്ഥരും അവാർഡുകൾ വാങ്ങുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നു.
ഇത് ഗുരുതരചട്ട ലംഘനമാണ്. പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അനുമതിയില്ലാതെ അവാർഡ് സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അവാർഡ് വാങ്ങായിരുന്നു. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വ്യാപക പ്രതിഷേധം കൂടി ഉയർന്നപ്പോഴാണ് ഉത്തരവ്. സംസ്ഥാനത്ത്, പ്രത്യേകിച്ച് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഉയർന്ന സർക്കാർ പദവികൾ വഹിക്കുന്നവർക്ക് അവാർഡുകൾ നൽകുന്നത് സാധാരണമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Award, Ias officer, IPS officers, VP Joy