തൊടുപുഴ: ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമയെ തെമ്മാടിയെന്ന് വിളിച്ചാക്ഷേപിച്ച് ഉടുമ്പൻചോല എംഎൽഎ എം എം മണി. ദേവികുളത്ത് സിപിഎം സംഘടിപ്പിച്ച ആർഡിഒ ഓഫീസ് വളയൽ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമർശം. ഈ പരാമർശത്തിൽ പ്രതിഷേധിച്ച് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
Also Read- കേരളം 1500 കോടി കൂടി കടമെടുക്കുന്നു; ഈവർഷം ഇതുവരെ എടുത്തത് 11,436 കോടി
ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നത്തിൽ റവന്യു വകുപ്പിന്റെ നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അവഗണിച്ച് ഇടുക്കി കളക്ടറും ദേവികുളം സബ് കളക്ടറും നടപടികൾ തുടരുകയാണെന്നായിരുന്നു മണിയുടെ വിമർശനം. തുടർന്ന് മണി പറഞ്ഞത് ഇങ്ങനെ: ‘‘സബ് കളക്ടർ, തെമ്മാടി, മുഖ്യമന്ത്രിയുടെ വാക്കിനു വിലയുണ്ടോ എന്നു ഞങ്ങൾ കാണിച്ചുതരാം’’.
മണിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്ന് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. വിമർശനങ്ങളോട് തുറന്ന മനസ്സാണ്. എന്നാൽ വിമർശിക്കുമ്പോൾ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്. ഈ പരാമർശം സംസ്ഥാനത്തെ മുഴുവൻ ഐഎഎസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്നതാണ്. ഇതു പിൻവലിക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അശോക്, സെക്രട്ടറി എം ജി രാജമാണിക്യം എന്നിവർ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ias officer, Mm mani