നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'എനിക്കെതിരെ നടക്കുന്നത് ബ്ലാക്ക് മെയിലിംഗ്': ഇബ്രാഹിം കുഞ്ഞ്

    'എനിക്കെതിരെ നടക്കുന്നത് ബ്ലാക്ക് മെയിലിംഗ്': ഇബ്രാഹിം കുഞ്ഞ്

    Ibrahim Kunju | ബ്ലാക്ക് മെയിലിംഗ് ആണ് തനിക്കെതിരെ നടക്കുന്നത്. പരാതിക്ക് പിന്നിൽ പാർട്ടിക്കുള്ളിലെ പ്രശ്നമല്ല, പാണക്കാട് തങ്ങൾക്ക് പരാതി നൽകാൻ ആർക്കും സാധിക്കും. ഇതിനെ ആരും പാർട്ടിയിലെ പ്രശ്നമായി മാറ്റേണ്ടെന്നും താനങ്ങനെ കാണുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.

    മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

    മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

    • News18
    • Last Updated :
    • Share this:
    കൊച്ചി: തനിക്കെതിരെയുള്ള പരാതി ബ്ലാക്ക് മെയിലിംഗ് എന്ന് ഇബ്രാഹിം കുഞ്ഞ്. പരാതിക്കാരനായ ഗിരീഷ് ബാബു തന്നോട് 10 ലക്ഷം ആവശ്യപ്പെട്ടെന്ന് ഇബ്രാഹിം കുഞ്ഞ് വിജിലൻസിന് മൊഴി നൽകി. ഇയാൾ പണം ആവശ്യപ്പെട്ടു രണ്ടുവട്ടം വീട്ടിൽ വന്നു. ഭാവിയിൽ ഉപദ്രവിക്കില്ലെന്നായിരുന്നു വാഗ്ദാനം. എന്നാൽ, താനത് അനുസരിക്കാൻ തയ്യാറായില്ല.

    കോടതിയിൽ ഉള്ള കേസിനു പണം നൽകി ഒത്തു തീർപ്പാക്കാൻ കഴിയില്ലെന്ന് ബുദ്ധിയുള്ള എല്ലാവർക്കുമറിയാം. എന്നിട്ടും, പണം മാത്രം  ലക്ഷ്യമിട്ടാണ് പരാതിക്കാരൻ ഒത്തുതീർപ്പിനു വന്നത്. ഇതെല്ലാം വിജിലൻസിനെ ബോധിപ്പിച്ചതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

    You may also like:Bev Q App | 'പൊളിഞ്ഞ' ആപ്പ് ഒഴിവാക്കിയേക്കും [NEWS]ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി [NEWS] 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈത്ത് എയര്‍വേയ്സ് [NEWS]

    ഗിരീഷ് ബാബു സ്ഥിരമായി പരാതി നൽകുകയും ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ്. ഇയാളുടെ 10 വർഷത്തെ പരാതികളെക്കുറിച്ചു അന്വേഷണം വേണം. ഇയാളുടെ പരാതിയിൽ കേസന്വേഷണം പൂർണമായി നടക്കാറില്ല. പലതും പാതിവഴിയിൽ നിലയ്ക്കും. ഇതെല്ലാം ഒത്തുതീർപ്പിന്റെ ഭാഗമാണ്. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടുന്നത്.

    ബ്ലാക്ക് മെയിലിംഗ് ആണ് തനിക്കെതിരെ നടക്കുന്നത്. പരാതിക്ക് പിന്നിൽ പാർട്ടിക്കുള്ളിലെ പ്രശ്നമല്ല, പാണക്കാട് തങ്ങൾക്ക് പരാതി നൽകാൻ ആർക്കും സാധിക്കും. ഇതിനെ ആരും പാർട്ടിയിലെ പ്രശ്നമായി മാറ്റേണ്ടെന്നും താനങ്ങനെ കാണുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.

    എറണാകുളം റസ്റ്റ്‌ ഹൗസിൽ നടന്ന ചോദ്യം ചെയ്യൽ നാലു മണിക്കൂർ നീണ്ടു നിന്നു. കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

    First published:
    )}