നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bomb in Kannur | കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കിടെ ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

  Bomb in Kannur | കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കിടെ ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

  സമാനമായ സംഭവങ്ങള്‍ കണ്ണൂരില്‍ ഇതിന് മുന്‍പും നടന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു

  • Share this:
   കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധനാണ് പരിക്ക് പറ്റിയിട്ടുള്ളത്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുട്ടിയുടെ നില ഗുരുതരമല്ല.

   കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോള്‍ കുട്ടികള്‍ പന്തെടുക്കാന്‍ പോയപ്പോള്‍ പറമ്പില്‍ കിടന്ന ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു.

   ബോംബാണെന്ന് തിരിച്ചറിയാതെ ഇതെടുത്ത്  എറിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. സമാനമായ സംഭവങ്ങള്‍ കണ്ണൂരില്‍ ഇതിന് മുന്‍പും നടന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

   Palakkad | പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിന്റെ എഞ്ചിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു

   പാലക്കാട്(Palakkad) ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു(Fire). ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മലമ്പുഴയ്ക്കടുത്ത മന്തക്കാട് കവലയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തേങ്കുറുശ്ശി വിളയന്‍ചാത്തനൂര്‍ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.

   കാറിന് പുറകിലായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറില്‍ നിന്ന് പുകയുയരുന്നത്  കണ്ടത്. കവലയിലുണ്ടായിരുന്നവര്‍ ബഹളം വച്ചാണ് വാഹനം നിര്‍ത്തിച്ചത്. തീ കാറിലുണ്ടായിരുന്നവര്‍ സുരക്ഷിതമായി പുറത്തിറങ്ങിയ ശേഷമാണ് തീ ആളിപ്പടര്‍ന്നത്. ബോണറ്റിനുള്ളില്‍ നിന്നാണ് തീപ്പടര്‍ന്നത. കാറിന്റെ എഞ്ചിന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

   നാട്ടുകാര്‍ സമീപത്തെ കനാലില്‍ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. വാഹനത്തില്‍ വിജയകുമാറിനോടൊപ്പം ഭാര്യ ആശ, മക്കളായ വൈഷ്ണവി, മീനാക്ഷി വിജയകുമാറിന്റെ അമ്മ ഉണ്ണിയമ്മ, ചെറിയമ്മ സ്വര്‍ണം എന്നിവരാണ് ഉണ്ടായിരുന്നത്.

   Also Read-Car Caught Fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
   Published by:Jayashankar AV
   First published:
   )}