ഐസ്‌ക്രീം പാര്‍ലര്‍: വിഎസിനെതിരെ സർക്കാർ; കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്;തുടരന്വേഷണം വേണ്ട

ഹര്‍ജിക്കാരനായ വിഎസ് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട‌ിരിക്കുന്നത്.

news18india
Updated: March 5, 2019, 1:59 PM IST
ഐസ്‌ക്രീം പാര്‍ലര്‍: വിഎസിനെതിരെ സർക്കാർ; കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്;തുടരന്വേഷണം വേണ്ട
VS, P. K. Kunhalikutty
  • Share this:
കൊച്ചി : ഐസ്ക്രീം പാര്‍ലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുന്ന തരത്തിൽ സർക്കാർ സത്യവാങ്മൂലം. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സമര്‍പ്പിച്ച ഹർജിയെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിയത്.

ഹര്‍ജിക്കാരനായ വിഎസ് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി, പി.കെ.കുഞ്ഞാലിക്കുട്ടിയെയും ബന്ധു റൗഫിനെയും കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട‌ിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്കു പണം നല്‍കി എന്ന കേസില്‍ കുഞ്ഞാലിക്കുട്ടിയേയും പഴയ സഹായി റഊഫിനേയും പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടായിരുന്നു വി.എസിന്റെ ഹര്‍ജി.

Also Read-കടാശ്വാസം ഉയർത്തി, മൊറട്ടോറിയം നീട്ടി: കർഷകർക്ക് ആശ്വാസ പദ്ധതികളുമായി സർക്കാർ

ഐസ്‌ക്രീം പാര്‍ലർ കേസിലെ അന്വേഷണം വർഷങ്ങൾക്ക് മുന്നേ അവസാനിച്ചതാണ്.പുനരന്വേഷിക്കാന്‍ നിലിവല്‍ സാഹചര്യങ്ങളില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. റഊഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലും പുതിയ തെളിവുകള്‍ ലഭിച്ചില്ല. റഊഉും ഷെരീഫും ഇരകള്‍ക്കു നല്‍കിയ പണം കുഞ്ഞാലിക്കുട്ടിയുടേതാണ് എന്നതിനും തെളിവില്ല. അന്തിമവിധിയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് ഹര്‍ജിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും സര്‍ക്കാരിന്റെ സത്യവാങ് മൂലത്തില്‍ പറയുന്നു.

സുപ്രീംകോടിതിയുടെ നിര്‍ദേശം അനുസരിച്ചാണ് വിഎസ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അട്ടിമറി അന്വേഷിക്കാന്‍ ഹര്‍ജി നല്‍കിയത്. ഇത് കോടതി തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

First published: March 5, 2019, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading