'തെരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കരുത്'; വൈദികര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ നല്‍കി ഇടുക്കി ബിഷപ്പ്

വൈദികര്‍ ആത്മീയപ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ബുദ്ധി വിശ്വാസികള്‍ക്കുണ്ട്. അതിനാല്‍ അക്കാര്യത്തില്‍ വൈദികര്‍ ഇടപെടേണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

News18 Malayalam
Updated: March 12, 2019, 3:26 PM IST
'തെരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കരുത്'; വൈദികര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ നല്‍കി ഇടുക്കി ബിഷപ്പ്
വൈദികർക്ക് നൽകിയ സർക്കുലറിന്റെ പകർപ്പ്.
  • Share this:
ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈദികര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന രഹസ്യ സര്‍ക്കലുറുമായി ഇടുക്കി രൂപത. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നിന്റേതാണ് സര്‍ക്കുലര്‍. 2014-ല് ബിഷപ്പായിരുന്ന മാര്‍ മാത്യൂ ആനക്കുഴിക്കാട്ടില്‍ രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വൈദികര്‍ ഇടപെടരുതെന്ന നിര്‍ദ്ദേശമാണ് ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ നല്‍കിയിരിക്കുന്നത്.

വൈദികര്‍ ആത്മീയപ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ബുദ്ധി വിശ്വാസികള്‍ക്കുണ്ട്. അതിനാല്‍ അക്കാര്യത്തില്‍ വൈദികര്‍ ഇടപെടേണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വാക്ക് കൊണ്ടോ പ്രവര്‍ത്തികൊണ്ടോ വൈദികര്‍ പേരുദോഷമുണ്ടാക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

Also Read ശബരിമല രാഷ്ട്രീയവിഷയമാക്കരുതെന്ന് ശശി തരൂർ

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥിയായി മത്സരിച്ച ജോയ് ജോര്‍ജിന് പിന്തുണയുമായി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് സഭ പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ സഭ ആരെയും പിന്തണയ്ക്കില്ലെന്ന സന്ദേശമാണ് സര്‍ക്കുലറിലൂടെ ബിഷപ്പ് നല്‍കിയിരിക്കുന്നത്.

First published: March 12, 2019, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading