നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Idukki Dam | ഇടുക്കി ചെറുതോണി ഡാം തുറന്നു; ഒഴുക്കുന്നത് 40 ഘനയടി വെള്ളം

  Idukki Dam | ഇടുക്കി ചെറുതോണി ഡാം തുറന്നു; ഒഴുക്കുന്നത് 40 ഘനയടി വെള്ളം

  ഇടുക്കി ഡാം ആദ്യമായാണ് ഒരു വര്‍ഷത്തില്‍ നാലുതവണ തുറക്കുന്നത്.

  ഫയല്‍ ചിത്രം

  ഫയല്‍ ചിത്രം

  • Share this:
   ഇടുക്കി(Idukki) ചെറുതോണി ഡാം(Cheruthoni Dam) തുറന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റിമീറ്റര്‍ തുറന്നത്. ഡാമില്‍നിന്ന് 40 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

   പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാം ആദ്യമായാണ് ഒരു വര്‍ഷത്തില്‍ നാലുതവണ തുറക്കുന്നത്.

   അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന 9 ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമായിരുന്നു ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
   Published by:Sarath Mohanan
   First published:
   )}