ഇടുക്കി: നീണ്ട പതിമൂന്നു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ കണ്ടെത്തി. ഇടതൂർന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. നാളെ ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
ആനയെ കണ്ടെത്താൻ കഴിയാത്തതിനാൽ പിടികൂടാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചിരുന്നു. ശങ്കരപാണ്ഡ്യ മേട്ടിൽനിന്ന് കൊമ്പനെ ആനയിറങ്കല്‍ ഡാം കടത്തി 301 കോളനിയിലെ ദൗത്യമേഖലയില്‍ എത്തിക്കാനാണ് ഇനിയുള്ള ശ്രമം. ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും.
Also Read-അരിക്കൊമ്പനെ കണ്ടെത്തനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; നിരീക്ഷണം തുടരും
നാളെ പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരുമെന്ന് ഡിഎഫ്ഒ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും ആനയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ദൗത്യം പ്രഖ്യാപിച്ചപ്പോഴും അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമേട് മേഖലയിലേക്ക് പോയിരുന്നു. 301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാൽ, ദൗത്യസംഘം കാടുകയറിതിന് പിന്നാലെ അരിക്കൊമ്പനെ കാണാതാവുകയായിരുന്നു.
Also Read-അയോഗ്യതാ കേസ്: എ. രാജയ്ക്ക് താൽക്കാലിക ആശ്വാസം; ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ
അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂർത്തിയാകും വരെയാണ് നിയന്ത്രണം. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യ സംഘത്തിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Forest department, Idukki, Wild Elephant