നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Idukki Dam | ഇടുക്കി ഡാം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

    Idukki Dam | ഇടുക്കി ഡാം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

    മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറക്കുന്നത്.

    News18 malayalam

    News18 malayalam

    • Share this:
      ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് തുറക്കും. രണ്ടു മണിയ്ക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുക. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുക. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാമില്‍ ഓറഞ്ച് അലര്‍ട്ടാണ്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

      ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറക്കുന്നത്. പെരിയാര്‍ തീരത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

      റെഡ് അലര്‍ട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാല്‍ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാര്‍ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു.

      Also Read-Mullapperiyar | മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി; ഷട്ടറുകള്‍ വീണ്ടും തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത



      സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്(Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

      ഓറഞ്ച് അലര്‍ട്ട്

      14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസര്‍കോട്
      15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

      യെല്ലോ അലര്‍ട്ട്
      14-11-2021
      : എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
      15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
      16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
      Published by:Jayesh Krishnan
      First published:
      )}