നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullapperiyar | രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട് ;പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കി ജില്ലാ ഭരണകൂടം

  Mullapperiyar | രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട് ;പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കി ജില്ലാ ഭരണകൂടം

  രാത്രിയില്‍ ശഷട്ടറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നല്‍കിയിരുന്നു.

  മുല്ലപ്പെരിയാർ ഡാം

  മുല്ലപ്പെരിയാർ ഡാം

  • Share this:
   ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ (mullaperiuar dam)രാത്രിയില്‍ വീണ്ടും തുറന്ന് ഷട്ടറുകള്‍ (shutter)തമിഴ്‌നാട്. നിവവില്‍ ഡാമിലെ എട്ട് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. 5600ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.

   ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പരിയാര്‍ തീരത്ത് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
   മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വെള്ളം തുറന്ന് വിടരുതെന്ന് കേരളം നിരവധി തവണ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതാണ്.

   രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നല്‍കിയിരുന്നു.

   നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്പില്‍ വേയിലെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. 141.95 അടിയാണ് നിലവില്‍ ജലനിരപ്പ്.

   ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

   കഴിഞ്ഞദിവസങ്ങളിൽ അർധരാത്രിയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പലയിടത്തും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശവാസികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്.

   Omicron| ഒമിക്രോൺ ജാഗ്രത; കേരളത്തിലേക്കും പുറത്തേക്കും വിമാന യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

   രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലേയും ആഭ്യന്തര, വിദേശ യാത്രാ നടപടികളും നിബന്ധനകളും വിശദീകരിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (Airports Authority of India)പുതിയ മാർഗരേഖ പുറത്തിറക്കി. ഒമിക്രോൺ (Omicron) വ്യാപനത്തിന്റെ സാഹചര്യത്തിൽ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൂടുതൽ നിബന്ധനകൾ ബാധകമാണ്. നിലവിൽ മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ച അധിക നിബന്ധന ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും വിദേശത്തു നിന്നെത്തുന്നവർക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയാണു ബാധകമാകുക.

   കേരളത്തിൽ നിന്നും എത്തുന്നവർക്ക് കർണാടകയിലും ഉത്തരാഖണ്ഡിലും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തമിഴ്നാട്ടിൽ 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ തെളിവോ ഹാജരാക്കണം.

   കേരളത്തിൽ നിന്നെത്തുന്നവർക്ക് ഗോവയിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം വിദ്യാർഥികളും ജീവനക്കാരും അതതു സ്ഥാപനം നൽകുന്ന ക്വാറന്റീൻ സൗകര്യത്തിൽ 5 ദിവസം കഴിയണം. ഇതിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണം. ആരോഗ്യപ്രവർത്തകർ, 2 വയസ്സിൽ താഴെയുള്ള കുട്ടികൾ, അടിയന്തര സാഹചര്യത്തിൽ എത്തുന്നവർക്കും നിബന്ധനയിൽ ഇളവുണ്ട്.
   Also Read-Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്തെ അഞ്ചാമത്തെ കേസ്

   കേരളം വഴി വരുന്ന മറ്റ് സംസ്ഥാനക്കാർക്ക് മെഡിക്കൽ അടിയന്തരാവശ്യം, രോഗലക്ഷണമില്ലാത്ത 2 ഡോസ് വാക്സീനുമെടുത്ത് 15 ദിവസം കഴിഞ്ഞവർ എന്നിവർക്ക് ഇളവുണ്ട്.

   കേരളത്തിൽ നിന്നെത്തുന്നവർക്ക് ഗുജറാത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞവർക്കാണ് പ്രവേശനം. ത്രിപുരയിൽ 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

   Also Read-Omicron | ഒമിക്രോണ്‍; DMO-മാര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാനും അനുമതിയില്ലാതെ പ്രതികരിക്കാനും പാടില്ല; ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

   കേരളത്തിൽ നിന്ന് എത്തുന്നവർക്കുള്ള നിബന്ധനകൾ

   പൂർണ വാക്സൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ എല്ലാ യാത്രക്കാർ ഹാജരാക്കണം.

   രോഗലക്ഷണങ്ങളുള്ളവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

   യാത്രക്കാർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനത്താവളത്തിൽ ഇ-പാസ് പരിശോധനയുണ്ടാകും.

   ആഭ്യന്തര യാത്രക്കാർ വീട്ടിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല.

   കോവിഡന്റെ (Covid 19) പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) ഡല്‍ഹിയിലും (Delhi) സ്ഥിരീകരിച്ചു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാന്‍സാനിയയില്‍ (Tanzania) നിന്ന് എത്തിയ വ്യക്തിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.

   വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ ആയിരുന്നു. കർണാടകയിൽ രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പിന്നീട് ഗുജറാത്തിലെ ജാംനഗർ, മഹാരാഷ്ട്രയിലെ ഡോംബിവ്‌ലി എന്നിവടങ്ങളിലായി ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
   Published by:Jayashankar AV
   First published:
   )}