• HOME
  • »
  • NEWS
  • »
  • kerala
  • »
  • പട്ടയവ്യവസ്ഥകൾ ലംഘിച്ചു; പ്ലംജൂഡി ഉൾപ്പെടെ മൂന്ന് റിസോർട്ടുകളുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി

പട്ടയവ്യവസ്ഥകൾ ലംഘിച്ചു; പ്ലംജൂഡി ഉൾപ്പെടെ മൂന്ന് റിസോർട്ടുകളുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി

കൃഷിക്കും വീടിനുമായി നൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനായി വൻകിട കെട്ടിടങ്ങൾ നിർമിച്ചതായി വിജിലൻസിന്റെയും റവന്യൂവകുപ്പിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്ലംജൂഡി റിസോർട്ട്

പ്ലംജൂഡി റിസോർട്ട്

  • Share this:
    തൊടുപുഴ: പട്ടയവ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പള്ളിവാസൽ മേഖലയിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ജില്ലാ കളക്ടറുടേതാണ് നടപടി.

    പുലിപ്പാറയ്ക്ക് സമീപമുള്ള ആംബർ ഡേയ്ൽ (പ്ലം ജൂഡി), നിർമാണം നിർത്തിവെച്ചിരുന്ന മാടപ്പറമ്പിൽ റിസോർട്സ്, സാഗർ റിസോർട്സ് എന്നിവ സ്ഥിതിചെയ്യുന്ന ഭൂമിയുടെ തണ്ടപ്പേരും പട്ടയവുമാണ് റദ്ദാക്കിയത്. ബ്ലോക്ക് നമ്പർ 15/1, 2, 3 എന്നിവയിലെ 1193, 1334, 1410ൽപ്പെട്ട തണ്ടപ്പേരിലുള്ള ഭൂമിയാണിത്.

    Also Read- സ്തുത്യർഹ സേവനത്തിന് കേരള പൊലീസിലെ പത്തുപേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

    1964ലെ ഭൂപതിവ് ചട്ടങ്ങൾപ്രകാരം കൃഷിക്കും വീടിനുമായി നൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനായി വൻകിട കെട്ടിടങ്ങൾ നിർമിച്ചതായി വിജിലൻസിന്റെയും റവന്യൂവകുപ്പിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കെട്ടിടങ്ങളും ഭൂമിയും ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാർക്ക് കളക്ടർ നിർദേശം നൽകിയത്.

    പ്രളയത്തിൽ മണ്ണിടിഞ്ഞ് അറുപതോളം സഞ്ചാരികൾ പ്ലംജൂഡി റിസോർട്ടിൽ കുടുങ്ങിയിരുന്നു. രണ്ട് വർഷം മുമ്പ് കൂറ്റൻ പാറ അടർന്നുവീണ് റിസോർട്ടിന് മുൻപിൽ‌ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ തകർന്നിരുന്നു.

    പള്ളിവാസൽ ജലവൈദ്യുതി പദ്ധതിക്കായുള്ള വെള്ളടണലുകൾ കടന്നുപോകുന്ന അതീവസുരക്ഷാ മേഖലയിലാണ് മൂന്ന് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. പള്ളിവാസൽ എക്സ്റ്റെൻഷൻ സ്കീമിന് വേണ്ടി കെഎസ്ഇബി സ്ഥലം ഏറ്റെടുത്തതിലെ അഴിമതിയെക്കുറിച്ചും വ്യാജപട്ടയങ്ങളെക്കുറിച്ചും അനധികൃത നിർമാണങ്ങളെക്കുറിച്ചും 2016ൽ യൂത്ത് കോൺഗ്രസ് നേതാവ് ബിജോ മാണി വിജിലൻസിന് പരാതി നൽകിയിരുന്നു.

    അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശി ടിഎൻ അശോക് കുമാർ, കടവൂർ ഞാറക്കാട്ട് സ്വദേശി വർഗീസ് കുര്യൻ, വിഴിഞ്ഞം സ്വദേശി ശിശുപാലൻ എന്നിവരുടെ സ്ഥലങ്ങളിലുള്ള ഈ റിസോർട്ടുകൾ പട്ടയവ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് നിർമ്മിച്ചതെന്ന് വ്യക്തമായി. വ്യാജപട്ടയം ചമച്ച് അനധികൃത നിർമാണം നടത്തിയെന്നായിരുന്നു തന്റെ പരാതിയെന്നും  എന്നാൽ ഇവിടെ പട്ടയവ്യവസ്ഥകളുടെ ലംഘനം മാത്രമേ പരിശോധിച്ചിട്ടുള്ളൂവെന്നും പരാതിക്കാരനായ ബിജോ മാണി പറഞ്ഞു.
    Published by:Rajesh V
    First published: