നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാലവർഷമെത്തിയതോടെ 'ഹൈറേഞ്ചിന്റെ അതിരപ്പള്ളി' ഒരുങ്ങി; വിസ്മയ കാഴ്ചയുടെ ദൃശ്യവിരുന്നുമായി കുത്തുങ്കല്‍ വെള്ളച്ചാട്ടം

    കാലവർഷമെത്തിയതോടെ 'ഹൈറേഞ്ചിന്റെ അതിരപ്പള്ളി' ഒരുങ്ങി; വിസ്മയ കാഴ്ചയുടെ ദൃശ്യവിരുന്നുമായി കുത്തുങ്കല്‍ വെള്ളച്ചാട്ടം

    കാലവര്‍ഷത്തില്‍മാത്രം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണ് ഹൈറേഞ്ചിന്റെ അതിരപ്പള്ളി എന്നറിയപ്പെടുന്ന കുത്തുങ്കല്‍ വെള്ളച്ചാട്ടം.

    kuthunkal

    kuthunkal

    • Share this:
    ഇടുക്കി: വിസ്മയ കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി ഇടുക്കിയിലെ കുത്തുങ്കല്‍ വെള്ളച്ചാട്ടം സജീവമായി. കാലവര്‍ഷത്തില്‍മാത്രം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണ് ഹൈറേഞ്ചിന്റെ അതിരപ്പള്ളി എന്നറിയപ്പെടുന്ന കുത്തുങ്കല്‍ വെള്ളച്ചാട്ടം.

    പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് നിരവധി ആളുകളാണ് വെള്ളച്ചാട്ടം ആസ്വദിക്കാന്‍ എത്തുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമായിരുന്നു കുത്തുങ്കല്‍ വെള്ളച്ചാട്ടം.

    കുത്തുങ്കല്‍ ഇലക്ട്രോ പ്രോജക്ടിന് വേണ്ടി പന്നിയാര്‍ പുഴയില്‍ പൂപ്പസിറ്റിക്ക് സമീപം ചെക്ക് ഡാം നിര്‍മ്മിച്ചപ്പോള്‍ ഹൈറേഞ്ചിന്റെ അതിരപ്പള്ളിയും അപ്രതിക്ഷമായി. പിന്നീട് മഴക്കാലമെത്താന്‍ കാത്തിരിക്കണം കുത്തുങ്കള്‍ വെള്ളച്ചാട്ടം ഇങ്ങനെ ആസ്വദിക്കണമെങ്കില്‍.

    TRENDING:Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ
    [PHOTO]
    കോലഞ്ചേരി പീഡനം: പ്രതികളായ അമ്മയും മകനും റിമാൻഡിൽ, ഒന്നാം പ്രതിയെ കീഴടക്കിയ പൊലീസുകാർ കോവിഡ് നിരീക്ഷണത്തിൽ
    [PHOTO]
    Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്
    [PHOTO]


    ഇത്തവണ കാലവര്‍ഷമെത്താന്‍ വൈകിയെങ്കിലും കുത്തുങ്കല്‍ വെള്ളച്ചാട്ടം പൂര്‍വ്വ സ്ഥിതിയിലായതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. ദിവസേന നിരവധി ആളുകളാണ് ഇവിടേയ്‌ക്കെത്തുന്നത്.

    ജില്ലയില്‍ ഏറ്റവും വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമായിരുന്നു കുത്തുങ്കല്‍. എന്നാല്‍ ചെക്ക് ഡാം നിര്‍മ്മിച്ച് പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെ കുത്തുങ്കല്‍ എന്ന കുടിയേറ്റ നാടിന്റെ വിനോദസഞ്ചാര വികസനവും അസ്തമിച്ചു.
    Published by:Gowthamy GG
    First published:
    )}