ഇടുക്കി: ചിന്നക്കനാലിനെ ഭയത്തിലാഴ്ത്തിയ കാട്ടാന അരികൊമ്പനെ നാളെ മയക്കുവെടിവച്ച് പിടികൂടും. കാലാവസ്ഥ അനുകൂലമെങ്കിൽ ദൗത്യം നാലരയ്ക്ക് ആരംഭിക്കും. ദൗത്യത്തിന്റെ മോക് ഡ്രിൽ പൂർത്തിയാക്കി. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആനയെ പിടികൂടിയ ശേഷം കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. പെരിയാർ വന്യജീവി സങ്കേതവും അഗസ്ത്യാർകൂട വനമേഖലയും പരിഗണനയിലുണ്ട്. ചിന്നക്കനാലിലെ കുങ്കി ക്യാമ്പും അവസാനവട്ട ഒരുക്കത്തിൽ ആണ്. നാലു ആനകൾ പങ്കെടുക്കുന്നതാണ് അരിക്കൊമ്പൻ മിഷൻ എന്ന സവിശേഷതയുമുണ്ട്.
Also Read-ഇരുചക്ര വാഹനങ്ങളിലെ കുടുംബ യാത്രയ്ക്ക് പിഴ ഒഴിവാക്കിയേക്കും; ഗതാഗത വകുപ്പ്
അരിക്കൊമ്പനെ പിടികൂടാന്‍ ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലില്‍ എത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 150ഓളം പേരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. മയക്കുവെടിവെച്ച് പിടികൂടിയശേഷം റോഡിയോ കോളര്‍ ഘടിപ്പിച്ച് അരിക്കൊമ്പനെ സ്ഥലംമാറ്റാനാണ് പദ്ധതി. അതേസമയം കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ദൗത്യം മാറ്റിവെക്കേണ്ടിവരുമെന്നും ദൗത്യസംഘം അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Forest department, Idukki, Wild Elephant