ഗാഡ്ഗിൽ ദുരന്തമുഖത്ത് ശവം തേടി തിന്നുന്ന കഴുകനെന്ന് ജോയ്സ് ജോര്‍ജ് എം.പി
Updated: September 4, 2018, 5:54 PM IST
Updated: September 4, 2018, 5:54 PM IST
ദുരന്തമുഖത്ത് ശവം തേടി തിന്നുന്ന കഴുകനാണ് ഡോ. മാധവ് ഗാഡ്ഗിലെന്ന് ഇടുക്കി എം.പി ജോയ്സ് ജോർജ് പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോർട്ടിൽ നിന്നും ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് സർക്കാർ നൽകിയ റിപ്പോർട്ട് അംഗീകരിക്കുന്ന സാഹചര്യം ഉയർന്നു വരുമ്പോഴും ഗാഡ്ഗിൽ തന്റെ റിപ്പോർട്ടാണ് ശരിയെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഇടുക്കി എം.പി. ജോയ്സ് ജോർജ് ആരോപിച്ചു. ഗാഡ്ഗിലിനെ ചുമക്കുന്ന കോൺഗ്രസ് നേതാക്കൻമാർ നിലപാട് വ്യക്തമാക്കണമെന്നും ജോയ്സ് ജോർജ് പറഞ്ഞു.
Loading...