ഇടുക്കി: മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലുകൾ വിഷമിപ്പിച്ചെന്ന് ഇടുക്കിയിലെ പൊതുപ്രവർത്തകൻ ഉസ്മാൻ. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഉസ്മാൻ രോഗം ഭേദമായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് ആശുപത്രി വിട്ടത്. ആശുപത്രി വിടുന്നതിനു മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഉസ്മാൻ ഇങ്ങനെ പറഞ്ഞത്.
ക്ഷേമം അന്വേഷിച്ച ആശാവർക്കർ ഉൾപ്പെടെ ആശുപത്രി സൂപ്രണ്ട് അടക്കം എല്ലാവർക്കും നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. പൊതുജീവിതത്തിന്റെ ഭാഗമായി സാധാരണയായി ട്രയിനിലും ബസിലും ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നയാളാണ് താൻ. മനഃപൂർവം ഒരു രോഗമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഇന്നുവരെ യാത്ര ചെയ്തിട്ടില്ല. ആ യാത്രയെ ജാഗ്രതക്കുറവായി കണ്ട മുഖ്യമന്ത്രിയോട് തനിക്ക് പരിഭവമില്ലെന്നും എന്നാൽ ഉള്ളിൽ ഇപ്പോഴും വേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]താൻ കാരണം ആർക്കെങ്കിലും അസുഖമുണ്ടായിട്ടുണ്ടെങ്കിൽ വേദനയുണ്ടെന്നും അതിൽ പൊതുസമൂഹത്തിനോട് തന്നെ മാപ്പ് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ആശുപത്രിയിൽ കിടന്ന സമയത്ത് എന്നെക്കുറിച്ച് അപവാദം പറയുകയും ചെയ്തവരുണ്ട്. അവരൊടൊന്നും യാതൊരു പരിഭവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സാ കാലയളവിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിലും ജാതിമത വിഭാഗങ്ങളിലും ഉൾപ്പെട്ട ഒരുപിടി ആളുകൾ തനിക്ക് പ്രചോദവും കരുതലുമായെന്നും അവരോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തനം ഇതുപോലെ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സേവനം നൂറു ശതമാനം ആത്മാർത്ഥയുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.