• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide Case | ആറു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍; ചുവരിലും ബുക്കിലും 6 വാക്കുകള്‍; ദുരൂഹം

Suicide Case | ആറു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍; ചുവരിലും ബുക്കിലും 6 വാക്കുകള്‍; ദുരൂഹം

ചുവരിലും നോട്ട് ബുക്കിലും രേഖപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം

  • Share this:
    ഇടുക്കി: ആറു മാസത്തിനിടെ ഇടുക്കി(Idukki) നെടുങ്കണ്ടത്ത് ജീവൊടുക്കിയത്(Suicide) രണ്ടു വിദ്യാര്‍ഥികള്‍. 12, 13 വയസുകാരായ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്. ഇതില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

    നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്പതികളുടെ മകന്‍ അനന്തുവിനെ ഞായാറാഴ്ച്ച വൈകിട്ടാണ് റവന്യൂ ക്വട്ടേഴ്‌സിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കള്‍ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    colour, better, wish, father, show, blue എന്നി ഇംഗിഷ് പദങ്ങള്‍ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു. മരണത്തിന് മുന്‍പ് എഴുതിയതാവാമെന്നാണ് നിഗമനം.

    Also Read-Death | പന്ത്രണ്ടുകാരനെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    6 മാസം മുന്‍പാണ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചത്. ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. ആത്മഹത്യക്ക് കുട്ടികളെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്.

    Also Read-കളിയ്ക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്നുകാരന് ദാരുണാന്ത്യം

    ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. അനന്തു അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: