പള്ളികൾ തുറക്കുന്ന ഇടങ്ങളിൽ സർക്കാർ നിർദേശം കർശനമായി പാലിക്കണം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

സാമുഹിക അകലം പാലിക്കൽ, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ ശേഖരിക്കൽ, തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം

News18 Malayalam | news18-malayalam
Updated: June 11, 2020, 5:19 PM IST
പള്ളികൾ തുറക്കുന്ന ഇടങ്ങളിൽ സർക്കാർ നിർദേശം കർശനമായി പാലിക്കണം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
  • Share this:
സർക്കാർ നിബന്ധനകൾ കർശനമായും പാലിക്കാൻ കഴിയുന്നിടങ്ങളിലാണ് പള്ളികൾ തുറക്കേണ്ടതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കൂട്ടം കൂടാതിരിക്കൽ, സാമുഹിക അകലം പാലിക്കൽ, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ ശേഖരിക്കൽ, തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് അദ്ദേഹം പ്രസ്തവനയിൽ വ്യക്തമാക്കി.

കോവിഡ് -19 രോഗം ക്രമാധീതമായി വർധിച്ച് വരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ആരാധനാ കർമ്മങ്ങൾ നല്ലനിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

TRENDING:Anju P Shaji Death Case| വിദ്യാർഥിനിയുടെ ആത്മഹത്യ; കോളജിന് വീഴ്ചപറ്റിയെന്ന് എം.ജി സര്‍വകലാശാല വി.സി[NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില നൽകേണ്ടിവരും എന്നും നിർദ്ദേശങ്ങൾ കർശനമായും പാലിക്കുന്നതിന് മഹല്ല് കമ്മറ്റികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം നിർദേശിച്ചു. കോവിഡ് -19 മഹാമാരിയുടെ ശമനത്തിനായി പ്രത്യേക പ്രാർത്ഥനകളും നടത്തണം എന്ന് കൂടി പറഞ്ഞാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന അവസാനിക്കുന്നത്.
First published: June 11, 2020, 5:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading