നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശശീന്ദ്രൻ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കും': NCP അധ്യക്ഷൻ പി.സി ചാക്കോ

  'ശശീന്ദ്രൻ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കും': NCP അധ്യക്ഷൻ പി.സി ചാക്കോ

  പെൺകുട്ടിയുടെ പിതാവ് പീഡന ശ്രമത്തെ കുറിച്ച് പറഞ്ഞിട്ടും മന്ത്രി എ കെ ശശീന്ദ്രൻ എന്തുകൊണ്ടാണ് ഈ കാര്യം പോലീസിനെ അറിയിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോൾ ഇതിൽ നിന്ന് വഴുതി മാറുകയാണ് പി സി ചാക്കോ ചെയ്തത്

  പി സി ചാക്കോ

  പി സി ചാക്കോ

  • Share this:
  കോട്ടയം: എ. കെ ശശീന്ദ്രന്റെ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ ആളിക്കത്തുന്നതിനിടെ എൻസിപി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യാൻ തീരുമാനം. കോട്ടയത്ത് പ്രസ്ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ  ശശീന്ദ്രൻ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയത്. ശശീന്ദ്രനെ പൂർണമായും ന്യായീകരിക്കുന്ന നിലപാടാണ് പി സി ചാക്കോ ഇന്ന് നടന്ന വാർത്താസമ്മേളനത്തിലും ആവർത്തിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ നിയമസഭയിൽ  മന്ത്രി എ കെ ശശീന്ദ്രന് നൽകിയ പിന്തുണയും പിസി ചാക്കോ ചൂണ്ടിക്കാട്ടി.

  പാർട്ടിയിലെ ആഭ്യന്തര ചേരിപ്പോര് ആണ് വിവാദത്തിന് പിന്നിൽ എന്ന് പി സി ചാക്കോ ഇന്നും ആവർത്തിച്ചു. അതേസമയം ഇക്കാര്യത്തിൽ ശശീന്ദ്രൻ തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയാൽ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി നിർത്തുമെന്നും പി സി ചാക്കോ പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്നും പി സി ചാക്കോ വ്യക്തമാക്കി.

  സ്ത്രീവിഷയത്തിൽ എൻ സി പിക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും സംസ്ഥാന അധ്യക്ഷൻ  അവകാശപ്പെട്ടു. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും എൻ സി പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പ്രാദേശികമായി ഉണ്ടായ തർക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായതെന്നും  പി സി ചാക്കോ പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം കൃത്യമായി നടക്കണമെന്ന് അഭിപ്രായമാണ് എൻ സി പിക്ക് ഉള്ളത്. നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്ന് എൻ സി പി കരുതുന്നു. അതിനുശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കാമെന്നും പി സി ചാക്കോ വ്യക്തമാക്കി.

  Also Read- കുണ്ടറ പീഡനം: നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പത്മാകരൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരി

  സ്ത്രീപക്ഷ നിലപാടാണ് എൻ സി പിക്ക് ഉള്ളത് എന്ന് പറയുമ്പോഴും വിവാദത്തിൽ നിർണായക ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാൻ ആണ് പി സി ചാക്കോ ശ്രമിച്ചത്. പെൺകുട്ടിയുടെ പിതാവ് പീഡന ശ്രമത്തെ കുറിച്ച് പറഞ്ഞിട്ടും മന്ത്രി എ കെ ശശീന്ദ്രൻ എന്തുകൊണ്ടാണ് ഈ കാര്യം പോലീസിനെ അറിയിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോൾ ഇതിൽ നിന്ന് വഴുതി മാറുകയാണ് പി സി ചാക്കോ ചെയ്തത്. എൻ സി പി സംസ്ഥാന നേതൃത്വത്തിനും മന്ത്രി എ കെ ശശീന്ദ്രനും ഈ വിവാദത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പി സി ചാക്കോ പറയുന്നത്. മന്ത്രിയുടെ ഫോൺ സംഭാഷണം അടക്കം മാധ്യമങ്ങൾ വഴി പുറത്ത് വന്ന ശേഷവും ഇതിനെ ന്യായീകരിക്കാൻ പി സി ചാക്കോ ശ്രമിക്കുന്നു എന്നർത്ഥം.

  Also Read- മന്ത്രി ശശീന്ദ്രന്‍റെ ഫോൺ വിളി വിവാദം: ഗൂഢാലോചന സംശയിച്ച് പാർട്ടി അന്വേഷണ കമ്മിഷൻ; രണ്ടുപേർക്ക് സസ്പെൻഷൻ

  വിഷയത്തിൽ വേദിയിലുണ്ടായിരുന്ന ലതികാ സുഭാഷ് അടക്കമുള്ള നേതാക്കൾ മൗനം പാലിക്കുകയാണ്.  സ്ത്രീവിഷയം അടക്കം ചൂണ്ടിക്കാട്ടി ക്കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്തുവന്ന ലതികാ സുഭാഷ്  ഇക്കാര്യത്തിൽ തുടർന്ന മൗനം കൗതുകകരമാണ്. സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യാൻ എൻ സി പി തീരുമാനിച്ചുവെങ്കിലും എ കെ ശശീന്ദ്രനെ തള്ളിപ്പറയാൻ നേതാക്കൾ തയ്യാറാകില്ല എന്നാണ് സൂചന. പാർട്ടിയിലെ ആഭ്യന്തര പോര് എന്ന് ചൂണ്ടിക്കാട്ടി വിഷയം ഒതുക്കിത്തീർക്കാൻ ആകും എൻസിപി ശ്രമിക്കുക. നേതാക്കൾ ഇപ്പോൾ നടത്തുന്ന പ്രതികരണം തന്നെ ഇതിന്റെ സൂചനയാണ്. മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശശീന്ദ്രന് നൽകിയ പിന്തുണ എൻ സി പി നേതൃത്വത്തിനും ആശ്വാസമായിട്ടുണ്ട്. ഏതായാലും വിഷയത്തിൽ പ്രതിപക്ഷ പ്രചരണം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ എൻ സി പിക്കും ഇടതുമുന്നണിയും ഇനിയുമേറെ വിശദീകരിക്കേണ്ടിവരും
  Published by:Anuraj GR
  First published: