• HOME
 • »
 • NEWS
 • »
 • kerala
 • »
 • Suresh Gopi| 'യേശുദാസും ചിത്രയും വിചാരിച്ചാൽ തെങ്ങിന്റെ കായ്ഫലം കൂടും; ഒപ്പം ചാണകവും': സുരേഷ് ഗോപി എംപി

Suresh Gopi| 'യേശുദാസും ചിത്രയും വിചാരിച്ചാൽ തെങ്ങിന്റെ കായ്ഫലം കൂടും; ഒപ്പം ചാണകവും': സുരേഷ് ഗോപി എംപി

'ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ' എന്ന കേന്ദ്രപദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ നിര്‍വഹിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

സുരേഷ് ഗോപി

സുരേഷ് ഗോപി

 • Last Updated :
 • Share this:
  ചാണകവും, കൂടെ യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ച് വളരുമെന്ന് സുരേഷ് ഗോപി എം പി. 'ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ' എന്ന കേന്ദ്രപദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ നിര്‍വഹിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

  കേരളത്തിലുടനീളം തെങ്ങിന്‍ തൈകള്‍ വെച്ച് പിടിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. അന്തരിച്ച സാഹിത്യകാരന്‍ വി കെ എന്നിന്റെ വീട്ടുവളപ്പിലായിരുന്നു ആദ്യ തൈ വെച്ചത്. ആദ്യഘട്ടത്തില്‍ പല വീടുകളിലായി സുരേഷ് ഗോപി നേരിട്ടെത്തി തെങ്ങിന്‍ തൈ നട്ടു. അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുമെന്ന് കേന്ദ്രനാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

  Also Read- 'ഒരു സല്യൂട്ട് ആകാം; ഞാനൊരു എംപിയാണ്'; എസ്.ഐയെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം.പി

  ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിന്‍ തൈകളും വിത്തിനങ്ങളുമുണ്ടെന്നും അതിലൊന്നും താന്‍ കൈവയ്ക്കില്ലെന്നും പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണമെന്നും അപ്പോള്‍ വളമായി ചാണകമിട്ട് നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  'ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടിവെച്ചു പാട്ടൊക്കെ വെച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. യേശുദാസും ചിത്രയും വിചാരിച്ചാല്‍ തെങ്ങിന്റെ കായ്ഫലം കൂട്ടാന്‍ പറ്റും. എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാന്‍ തയ്യാറായാല്‍ തന്നെ ഇവിടെ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടാനാവും. തേങ്ങയും അതിന്റെ ഉല്‍പാദനവും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പദ്ധതി വികസിപ്പിക്കാന്‍ സാധിക്കും'-സുരേഷ് ഗോപി എം പി പറഞ്ഞു.  തോറ്റു, വാഗ്ദാനം മറന്നില്ല; ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് സുരേഷ് ഗോപി

  തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് സുരേഷ് ഗോപി എംപി. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ കണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു.

  ആ ഉറപ്പ് പാലിക്കുന്നതിനായിരുന്നു അദ്ദേഹം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ ചേംബറില്‍ എത്തിയത്. നവംബര്‍ 15ന് മാര്‍ക്കറ്റ് നവീകരണത്തിന്റെ രൂപരേഖ നല്‍കുമെന്ന് മേയര്‍ സുരേഷ് ഗോപിയെ അറിയിച്ചു. ഒരു കോടി രൂപയാണ് എംപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് എംപി ഫണ്ടില്‍ നിന്നോ കുടുംബ ട്രസ്റ്റില്‍ നിന്നോ നല്‍കും.

  പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്പതുലക്ഷം രൂപവീതം നല്‍കനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തന്‍ മാര്‍ക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

  പത്തു കോടി രൂപയുടെ മാസ്റ്റര്‍പ്ലാനില്‍ കേന്ദ്ര ധനസഹായം ലഭിക്കാന്‍ ഇടപെടുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ശക്തന്‍ മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവച്ച ഒരു കോടി രൂപ ഇനി കോര്‍പ്പറേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ തൃശൂരില്‍ ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ വികസനപ്രവര്‍ത്തികള്‍ക്കായി ചെലവിടുമെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കി. മേയര്‍ക്കൊപ്പം പി കെ ഷാജന്ഡ, എന്‍എ ഗോപകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
  Published by:Rajesh V
  First published: