നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഷുഹൈബ് കേസ് CBI അന്വേഷിച്ചാൽ CPM ഉന്നതർ പിടിയിലാകും; കോടതി നിലപാട് അനുകൂലമാകുമെന്ന് കെ. സുധാകരൻ

  ഷുഹൈബ് കേസ് CBI അന്വേഷിച്ചാൽ CPM ഉന്നതർ പിടിയിലാകും; കോടതി നിലപാട് അനുകൂലമാകുമെന്ന് കെ. സുധാകരൻ

  കേസിലെ പ്രതികളല്ല യഥാർത്ഥ കൊലയാളികളെന്നും സുധാകരൻ.

  കെ സുധാകരൻ

  കെ സുധാകരൻ

  • Share this:
   ന്യൂഡൽഹി: ഷുഹൈബ് കേസിൽ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ. സുധാകരൻ എം.പി. കേസ് സി.ബി.ഐ അന്വേഷിച്ചാൽ സി.പി.എം ഉന്നതർ പിടിയിലാകും. സത്യസന്ധമായ അന്വേഷണം നടക്കരുതെന്നാണ് സി.പി.എമ്മും സർക്കാരും ആഗ്രഹിക്കുന്നത്. സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതിയുടെ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച സഹാചര്യത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

   ഒളിച്ച് വയ്ക്കാൻ എന്തോ ഉള്ളതുകൊണ്ടാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്. കേസിലെ പ്രതികളല്ല യഥാർത്ഥ കൊലയാളികളെന്നും സുധാകരൻ പറഞ്ഞു.

   പാർലമെന്റിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച രമ്യ ഹരിദാസ് എം.പിയെ മാർഷൽ കയ്യേറ്റം ചെയ്തെന്നും സുധാകരൻ ആരോപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്തുകയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

   Also Read ഷുഹൈബ് വധം: ഹൈക്കോടതി ഉത്തരവിന് തൽക്കാലം സ്റ്റേ ഇല്ല; സർക്കാർ നിലപാട് അറിഞ്ഞശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി

    

    
   First published: