• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC| തിരുവോണം ബമ്പർ അടിച്ചാൽ കെഎസ്ആർടിസിയിലെ ശമ്പളം നൽകാമായിരുന്നു: ആന്റണി രാജു

KSRTC| തിരുവോണം ബമ്പർ അടിച്ചാൽ കെഎസ്ആർടിസിയിലെ ശമ്പളം നൽകാമായിരുന്നു: ആന്റണി രാജു

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മന്ത്രി തമാശയായി ഇക്കാര്യം പറഞ്ഞത്

Antony-raju

Antony-raju

  • Last Updated :
  • Share this:
    തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി (Thiruvonam Bumper)അടിച്ചിരുന്നെങ്കിൽ കെഎസ്ആർടിസിയിൽ (KSRTC)ശമ്പളം നൽകാമായിരുന്നുവെന്ന് ഗാതഗത മന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മന്ത്രി തമാശയായി ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ അധ്യക്ഷനായിരുന്നു ആന്റണി രാജു. ധനമന്ത്രി കെഎൻ ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് തിരുവോണം ബംപർ പ്രകാശനം ചെയ്തു.

    ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു'. മന്ത്രിയുടെ വാക്കുകൾ.

    Also Read-ആകെ 126 കോടി രൂപയുടെ സമ്മാനങ്ങള്‍, ഒന്നാം സമ്മാനം 25 കോടി; തിരുവോണം ബംപര്‍ പ്രകാശനം ചെയ്തു

    സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനവുമായി തിരുവോണം ബമ്പർ പുറത്തിറങ്ങിയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പരമ്പരകളിലായി ഓരോ കോടി രൂപ വീതവും നൽകും. നാലാം സമ്മാനം ഒരു ക്ഷേം രൂപ വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. ഇതിന് പുറമേ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും.

    ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ തവണ 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
    Published by:Naseeba TC
    First published: