HOME » NEWS » Kerala » IF YOU ARE 21 YEAR OLD HERE IS YOUR CHANCE TO BE THE AAM AADMI PARTY CANDIDATE

Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം

ഓൺലൈൻ അപേക്ഷാഫോം പൂരിപ്പിക്കുന്നതും വിവരങ്ങൾ നൽകുന്നതും അവനവന്റെ പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണെന്നുള്ള സമ്മതപത്രവും നൽകണം.

News18 Malayalam | news18
Updated: November 14, 2020, 4:20 PM IST
Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ   അവസരം
AAP
  • News18
  • Last Updated: November 14, 2020, 4:20 PM IST
  • Share this:
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുവാക്കൾക്ക് അവസരം ഒരുക്കി ആം ആദ്മി പാർട്ടി . ഇരുപത്തിയൊന്ന് വയസ് കഴിഞ്ഞ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആർക്കും ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയാകാം. ഗവേഷകനോ വിദ്യാർത്ഥിയോ ആരുമാകട്ടെ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആർക്കും ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ കഴിയും.

ആം ആദ്മി പാർട്ടി കേരളഘടകത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുള്ളത്. ഫേസ്ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന അറിയിപ്പിൽ ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. സ്ഥാനാർത്ഥികൾ ആകാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ കയറി അവരുടെ വിശദാംശങ്ങൾ നൽകണം.

നിങ്ങൾ 21 വയസുകഴിഞ്ഞ വിദ്യാർഥിയോ ഗവേഷകനോ ആണോ?

സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവോ?

തദ്ദേശസ്വയംഭരണ...

Posted by Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം on Friday, 13 November 2020


You may also like:'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]

സത്യസന്ധമായ രാഷ്ട്രീയപ്രവർത്തനത്തിലൂടെ വികസനവും ജനനന്മയും സാധ്യമാണെന്നാണ് ആം ആദ്മി പാർട്ടി ഇത് സംബന്ധിച്ച അവരുടെ അറിയിപ്പിൽ പറയുന്നത്. സ്ഥാനാർത്ഥിയാകാനുള്ള അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. അതിനായി സ്ഥാനാത്ഥിത്വത്തിന് അപേക്ഷിക്കുന്നവർക്ക് ജി-മെയിൽ അക്കൗണ്ട് ആവശ്യമാണ്.



നവംബർ പതിനൊന്നാം തിയതി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ അപേക്ഷാഫോം നിലവിൽ വന്നു. നവംബർ 16 തിങ്കൾ അർദ്ധരാത്രി വരെ അപേക്ഷിക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷാഫോം പൂരിപ്പിക്കുന്നതും വിവരങ്ങൾ നൽകുന്നതും അവനവന്റെ പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണെന്നുള്ള സമ്മതപത്രവും നൽകണം.
Published by: Joys Joy
First published: November 14, 2020, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories