നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിൽ സാധനങ്ങൾ കളഞ്ഞു പോയോ? പേടിക്കണ്ട; തിരിച്ചു കിട്ടാൻ മാർഗമുണ്ട്

  ശബരിമലയിൽ സാധനങ്ങൾ കളഞ്ഞു പോയോ? പേടിക്കണ്ട; തിരിച്ചു കിട്ടാൻ മാർഗമുണ്ട്

  നഷ്ടപ്പെടുന്ന വസ്തുക്കളെക്കുറിച്ച് മൈക്ക് വഴിയുള്ള അനൗൺസ്മെന്‍റ് ആണ് ആദ്യ നടപടി.

  News 18

  News 18

  • News18
  • Last Updated :
  • Share this:
  ലക്ഷക്കണക്കിന് തീർത്ഥാടകർ കൂട്ടമായി എത്തുന്ന സ്ഥലമാണ് ശബരിമല. തിക്കും തിരക്കും പതിവാകുന്നയിടം. ഭക്തിയിൽ ലയിച്ച് മല കയറുന്ന അയ്യപ്പന്മാർക്ക് അയ്യപ്പദർശനം മാത്രമാണ് ഏകലക്ഷ്യം. എല്ലാം മറന്നുള്ള ഈ യാത്രയിൽ വില പിടിപ്പുള്ള പലതും നഷ്ടമാകുന്നത് എല്ലാ ദിവസവും ഉള്ള കാഴ്ചയാണ്. മോഷണം അല്ലാതെ നഷ്ടപ്പെടുന്നവയെല്ലാം തിരികെ കിട്ടാൻ സാധ്യതയുള്ള സ്ഥലം കൂടിയാണ് ശബരിമല. ദേവസ്വം ബോർഡും പൊലീസും ഏർപ്പെടുത്തിയ സൗകര്യങ്ങളാണ് ഭക്തർക്ക് ആശ്വാസമാകുന്നത്.

  ആദ്യം അനൗൺസ്മെന്‍റ്, പിന്നെ....

  നഷ്ടപ്പെടുന്ന വസ്തുക്കളെക്കുറിച്ച് മൈക്ക് വഴിയുള്ള അനൗൺസ്മെന്‍റ് ആണ് ആദ്യ നടപടി. ദേവസ്വം ബോർഡ് ഇൻഫർമേഷൻ ഓഫീസിൽ ഇതിനുള്ള സൗകര്യം ഉണ്ട്. കളഞ്ഞു കിട്ടുന്ന വസ്തുക്കളെക്കുറിച്ചും ഇവിടെ മൈക്കിലൂടെ അറിയിപ്പ് നൽകും. രണ്ടുദിവസത്തിനുള്ളിൽ ഭക്തർക്ക് ഓഫീസിലെത്തി സാധനങ്ങൾ കൈപ്പറ്റാം. ഉടമ നേരിട്ടെത്തി രേഖാമൂലം എഴുതി നൽകി സാധനങ്ങൾ കൈപ്പറ്റണം. പൊലീസും സാക്ഷ്യപ്പെടുത്തുന്നതോടെ ഈ ലളിതമായ നടപടി പൂർത്തിയാകും.

  അനൗൺസ്മെന്‍റിൽ അവസാനിക്കുന്നില്ല

  നഷ്ടമാകുന്ന വസ്തുക്കളെക്കുറിച്ചുള്ള മൈക്ക് അനൗൺസ്മെന്‍റിൽ തീരില്ല പൊലീസിന്‍റെയും ദേവസ്വം ബോർഡിന്‍റെയും നടപടി. മേൽവിലാസം ഉൾപ്പെടുന്ന രേഖകളാണെങ്കിൽ തപാൽ വഴി വീട്ടിലേക്ക് അയച്ചു നൽകും. ഉടമ തപാൽ ചിലവിനുള്ള പണം ഒടുക്കി പോസ്റ്റ് ഓഫീസിൽ നിന്നും സാധനം കൈപ്പറ്റണം.

  മേൽവിലാസമില്ലാത്ത എടിഎം കാർഡ് പോലെയുള്ളവ തിരിച്ചു നൽകാനും നടപടി ഉണ്ട്. ഇതും പോസ്റ്റ് ഓഫീസ് വഴിയാണ്. എടിഎം നമ്പറുകൾ നോക്കി ബാങ്കുമായി ആശയവിനിമയം നടത്തി ഉടമയെ കണ്ടെത്തുന്ന ജോലി നിർവഹിക്കുന്നത് പോസ്റ്റ് ഓഫീസുകളാണെന്ന് മാത്രം. തുടർന്ന്‌ ഉടമയ്ക്ക് തപാൽ വഴി തന്നെ സാധനം ലഭിക്കും.

  പമ്പയിലും സന്നിധാനത്തുമെല്ലാം ദേവസ്വം ഇൻഫർമേഷൻ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഈ സൗകര്യങ്ങൾ. ദിവസവും ആയിരക്കണക്കിന് ഭക്തർക്കാണ് ദേവസ്വം ബോർഡിന്‍റെയും പൊലീസിന്‍റെയും ഈ സംവിധാനം ഗുണകരമാകുന്നത്. നഷ്ടപ്പെടുന്ന സാധനങ്ങൾ മറ്റാരെങ്കിലും കയ്യടക്കിയാൽ മാത്രമാണ് ഭക്തർക്ക് ഇത് തിരികെ ലഭിക്കാതെ വരുന്നത് എന്ന് അർത്ഥം.

  First published: