• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | 'കെ ഫോർ കേരള'; ഐഎഫ്എഫ്കെയിൽ കെ റെയിലിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി ഒരു വിഭാഗം ഡെലിഗേറ്റുകൾ

K Rail | 'കെ ഫോർ കേരള'; ഐഎഫ്എഫ്കെയിൽ കെ റെയിലിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി ഒരു വിഭാഗം ഡെലിഗേറ്റുകൾ

പദ്ധതി നടപ്പിലായാൽ തങ്ങളുടെ കിടപ്പാടം നഷ്ടമാകുന്ന ആയിരങ്ങൾ തെരുവുകളിൽ പ്രതിഷേധം നടത്തുകയാണ്

  • Share this:
    കെ റെയിൽ (K Rail) പദ്ധതിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധ പ്രകടനമാണ് നടക്കുന്നത്. പദ്ധതി നടപ്പിലായാൽ തങ്ങളുടെ കിടപ്പാടം നഷ്ടമാകുന്ന ആയിരങ്ങൾ തെരുവുകളിലേക്കിറങ്ങിയാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാർക്കൊപ്പം കോൺഗ്രസ് (Congress), ബിജെപി (BJP) എന്നീ പ്രതിപക്ഷ പാർട്ടികൾ സജീവ പിന്തുണയുമായി രംഗത്തുണ്ട്. പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചതോടെ പോലീസ് നടപടികളിലൂടെ ഒതുക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. പദ്ധതിക്കെതിരെ പ്രതിഷേധ സ്വരമുയർത്തി രംഗത്ത് വരുന്നവർക്കൊപ്പം തന്നെ മറുവശത്ത് പദ്ധതിയെ അനുകൂലിച്ച് എത്തുന്നവരുമുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) വേദിയിൽ നിന്നും കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.

    മേളയ്ക്ക് എത്തിയ ഒരു വിഭാഗം ഡെലിഗേറ്റുകളാണ് (IFFK delegates) പദ്ധതിക്ക് ഐകദാർഢ്യ പ്രഖ്യാപനം നടത്തിയത്. ‘കെ ഫോർ കേരള, കെ–റെയിലിന് ഐക്യദാർഢ്യം’ എന്ന ബാനർ ഉയർത്തി മെഴുകുതിരികൾ തെളിച്ചാണ് ഇവർ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

    നേരത്തെ, പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് മലയാള സിനിമാ സംവിധായകനായ ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. പദ്ധതിയെ അനുകൂലിച്ചതിന് സംവിധായകന് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും തന്റെ നിലപാട് വീണ്ടും വ്യക്തമാക്കുകയാണ് ഒമർ ലുലു ചെയ്തത്. ഭാവിയിൽ കെ റെയിൽ സംസ്ഥാനത്തിന് ഗുണകരമാകും എന്നായിരുന്നു ഒമർ ലുലു വ്യക്തമാക്കിയത്.

    Also read- K Rail |'നമ്മുടേതെന്ന് പറയുന്ന ഭൂമി പോലും സർക്കാരിന്റേത്; കെ റെയിലിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം'; ഒമർ ലുലു

    നാം കൈവശം വെച്ചിരിക്കുന്ന ഭൂമി യഥാർത്ഥത്തിൽ സർക്കാരിന്റേതാണെന്നും അതുകൊണ്ടാണ് നാം അവർക്ക് ഭൂമി നികുതി നൽകുന്നെതെന്നും പറഞ്ഞ സംവിധായകൻ, സംസ്ഥാനത്ത് നിലവിലുള്ള റോഡുകളും റെയിലുകളും വിമാനത്താവളങ്ങളും പണ്ട് മാറ്റരുടെയൊക്കെയോ ഭൂമിയായിരുന്നെന്നും കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഒമർ ലുലു പദ്ധതിക്ക് തന്റെ പിന്തുണ അറിയിച്ചത്.

    Also Read-K-RAIL | കെറെയില്‍ സമരം: 'കല്ല് ഊരിയാല്‍ വിവരമറിയും' ; സമരത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍

    പദ്ധതിക്ക് വേണ്ടി സ്വന്തം ഭൂമി കൊടുക്കേണ്ടിവരുന്നവരുടെ അവസ്ഥ തനിക്ക് മനസ്സിലാകുമെന്നും വർഷങ്ങൾക്ക് മുൻപ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിൽ തന്റെയും ഭൂമി നഷ്ടമായിരുന്നുവെന്നും എന്നാലിന്ന് കൊച്ചി വിമാനത്താവളം കൊണ്ട് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    Also Read-'പ്രളയത്തില്‍ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ കരഞ്ഞയാളാണ് കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദിയാക്കുന്നത്'; കെ സുധാകരന്‍

    അതോടൊപ്പം കെ റെയിലിൽ യാത്ര ചെയ്യാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Naveen
    First published: