HOME » NEWS » Kerala » IFTAR FEAST LED BY CRIMINALS AT THE POTHENCOD POLICE STATION DURING THE LOCKDOWN

ലോക്ക്ഡൗണിനിടെ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് പ്രതിയുടെ ഇഫ്താർ വിരുന്ന്: റിപ്പോർട്ട് തേടി ഉന്നത ഉദ്യോഗസ്ഥർ

അടുത്ത കാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് ആക്ഷേപം.

News18 Malayalam | news18-malayalam
Updated: May 10, 2021, 10:10 AM IST
ലോക്ക്ഡൗണിനിടെ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് പ്രതിയുടെ ഇഫ്താർ വിരുന്ന്: റിപ്പോർട്ട് തേടി ഉന്നത ഉദ്യോഗസ്ഥർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ നിലനിൽക്കേ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെയും ക്രിമിനലുകളുടെയും നേതൃത്വത്തിൽ ഇഫ്താർ വിരുന്ന്. പോത്തൻകോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇഫ്താർ വിരുന്ന് നടത്തിയെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്. സംഭവം പുറത്തായതോടെ ഉന്നത ഉദ്യോഗസ്ഥർ എസ്.ഐ.യോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അടുത്ത കാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് ആക്ഷേപം.

കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും കള്ളനോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളും സ്റ്റേഷനിലെ പല പോലീസുകാരുടെയും ഇടനിലക്കാരൻ എന്നറിയപ്പെടുന്നയാളുമാണ് ഇഫ്താർ വിരുന്ന് നടത്തിയതെന്നാണ് ആരോപണം.

Also Read കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി ആരോപണം; അന്വേഷണത്തിന് പ്രത്യേക സംഘം

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങൾ വീട്ടിനുള്ളിൽ കഴിയുമ്പോഴാണ് നിയമം നടപ്പാക്കേണ്ടവരുടെ ഭാഗത്ത് നിന്നും ഗുരുതരമായി നിയമലംഘനമുണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇതേ സ്റ്റേഷനിലെ എസ്.എച്ച്.ഒ. ഉൾപ്പെടെ പോത്തൻകോട് സ്റ്റേഷനിലെ ആറോളം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Also Read അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ്

ഡ്രൈവറെ മർദിച്ച കേസ്: DGP സുധേഷ് കുമാറിന്റെ മകൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയേക്കുംതിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയേക്കും. തുടര്‍നടപടികള്‍ ക്രൈംബ്രാഞ്ചിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയേക്കും. പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

മൂന്നുവര്‍ഷം മുമ്പാണ് ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നീട് ഇത് വലിയ വിവാദമായി. മര്‍ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.


യുവാവിനെ പട്ടാപ്പകല്‍ ഇരുപതംഗ സംഘം വെട്ടിക്കൊന്നു


കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.

Also Read- കോവിഡ് രോഗികളെ ചികിത്സിച്ചത് പഴക്കച്ചവടക്കാരൻ; ഒടുവിൽ അറസ്റ്റ്

ഇരുപതോളം പേർ വരുന്ന സംഘമാണ് കൊലപാതകം നടത്തിയത്. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- ദമ്പതികളെ കൊലപ്പെടുത്തിയത് 14കാരനായ ഇളയമകൻ; കൊല രോഗത്തിന്റെ പേരിൽ കളിയാക്കിയതിനാൽ

കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പൊലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്സാക്ഷി. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക്വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Published by: Aneesh Anirudhan
First published: May 10, 2021, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories