പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഐജി ഗുകുലോത്ത് ലക്ഷ്മണിന് ലക്ഷ്മണ്‍ ഐപിഎസിനെ പോലീസ് ട്രെയിനിംഗ് ഇൻസ്പെക്ടർ ജനറലായി സര്‍ക്കാര്‍ നിയമിച്ചു. തട്ടിപ്പിൽ ലക്ഷ്മണിന് ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 11ന് ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനായ സമിതി ഐജി ലക്ഷ്മണിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.
സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ് ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബർ പത്തിന് സസ്പെൻഡ് ചെയ്തത്.
Also Read – മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെൻഷനിലായ ഐജി ലക്ഷ്മണിനെ തിരിച്ചെടുത്തു
മോൻസനെതിരെ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം ഐജി തുടർന്നെന്നും, മോൻസനെതിരെയുള്ള കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്പെൻഷൻ. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന ആവശ്യപ്രകാരം പിന്നീട് നീട്ടുകയായിരുന്നു.
1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ, സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്പെൻഷനിലായത്. 2033 വരെ സർവീസുണ്ട്. മോൻസൻ മാവുങ്കലിനെ ഐജി വഴിവിട്ടു സഹായിച്ചതായാണ് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയത്.
summery: IG Guguloth Lakshman IPS Appointed as police training College principal after his suspension in monson mavunkal fraud case revoked
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.