നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

  അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

  സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു

  news18

  news18

  • Share this:
   തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു . ഇതിനെത്തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.

   കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസികാരിായയ മകളെയും പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഓഫീസറായ സിപി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ തൊട്ടടുത്ത കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പുപരിശീലനവും നിര്‍ദേശിച്ചിട്ടുണ്ട്.

   ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.

   Also Read-ഫോണിന്റെ പേരിൽ അച്ഛനും മകൾക്കും റോഡിൽ വിചാരണ; പിങ്ക് പൊലീസ് അപമാനിച്ചത് സത്യസന്ധതയ്ക്ക് ആദരം നേടിയ ആളെ

   ജയചന്ദ്രന്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ നടത്തിയത്.

   പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു ജയചന്ദ്രനും മകള്‍ക്കുമെതിരെ മോഷണം ആരോപിച്ചത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തില്‍ നിന്ന് തന്നെ ഒടുവില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു.

   പൊലീസുകാരിയുടെ ആക്രോശവും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. മകള്‍ കരഞ്ഞതോടെ സമീപത്തുള്ളവരെ വിളിച്ചുവരുത്തുകയും ഇവരെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.

   പരസ്യവിചാരണയുടെ വീഡിയോ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും ആറ്റിങ്ങല്‍ പൊലീസും ജയചന്ദ്രന്റെ വീട്ടിലെത്തി മകളുടെ മൊഴിയെടുത്തിരുന്നു.
   Published by:Jayesh Krishnan
   First published:
   )}