നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സിസിടിവി തുണച്ചു; ഐജിയുടെ ചെരുപ്പ് കട്ട കക്ഷിയെ കിട്ടി; 'പുള്ളി' പൊലീസിനെ വെട്ടിച്ചു കടന്നു

    സിസിടിവി തുണച്ചു; ഐജിയുടെ ചെരുപ്പ് കട്ട കക്ഷിയെ കിട്ടി; 'പുള്ളി' പൊലീസിനെ വെട്ടിച്ചു കടന്നു

    എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമലയിൽ ദർശനം നടത്തുന്ന പോലീസ് ഐ ജി പി വിജയന്റെ ചെരുപ്പാണ് എരുമേലി വലിയ അമ്പലത്തിൽ നിന്ന് മോഷണം പോയത്.

    News18 malayalam

    News18 malayalam

    • Share this:
    കോട്ടയം: എരുമേലി  ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് പോലീസിലെ ഉന്നതന്റെ ചെരുപ്പ് കട്ട കഥ  പുറത്തുവരുന്നത്. എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമലയിൽ ദർശനം നടത്തുന്ന പോലീസ് ഐ ജി പി വിജയന്റെ ചെരുപ്പാണ് എരുമേലി വലിയ അമ്പലത്തിൽ നിന്ന് മോഷണം പോയത്. ഇന്നലെ വൈകുന്നേരം ആണ് ഐജിയെ തന്നെ ഞെട്ടിച്ച സംഭവം എരുമേലിയിൽ അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ,

    എരുമേലിയിൽ ദർശനത്തിനെത്തിയ ഐ ജി പി വിജയൻ ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിലാണ് ചെരുപ്പ് അഴിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ ദർശനത്തിന് പോയി. ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയപ്പോൾ ചെരുപ്പ് കാണാനില്ല. ഐജിയുടെ ചെരുപ്പ് കട്ടെടുക്കാൻ മാത്രം ധൈര്യമുള്ള ആരാണ് എരുമേലിയിൽ. പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി.  ചെരുപ്പ് കാണാനില്ല എന്ന കഥ ഐ ജി പി വിജയൻ തന്നെ എരുമേലി സിഐ മനോജ് മാത്യുവിനെ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ചെരുപ്പ് പോലും ഞെട്ടലിൽ എരുമേലി പോലീസ്. തുടർന്ന് ദ്രുതഗതിയിലാണ് അന്വേഷണം നടന്നത്.

    എരുമേലി ക്ഷേത്രത്തിൽ വെച്ചിട്ടുള്ള സിസിടിവി ക്യാമറകൾ വഴിയാണ് കള്ളനെ കണ്ടെത്താൻ പോലീസിന് ആയത്. എരുമേലി സിഐ മനോജ് മാത്യു സിവിൽ പോലീസ് ഓഫീസർ കെ എൻ അനീഷിനെ വിളിച്ചു സിസിടിവി പരിശോധിക്കാൻ നിർദ്ദേശിച്ചു. അനീഷ് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കൾ പരിശോധിച്ചതോടെ  ആ സസ്പെൻസ് അവസാനിച്ചു. ക്ഷേത്ര പരിസരത്ത് എത്തിയ ഒരു നായയാണ് ഐജിയുടെ ചെരിപ്പ് കട്ടത്. നായ ചെരുപ്പ് കടിച്ചെടുത്തു കൊണ്ടുപോകുന്നതും ക്ഷേത്ര ഗോപുരത്തിന് വലതുഭാഗത്ത് മൈതാനത്ത് ഉപേക്ഷിക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്.

    Also Read-മൂന്ന് മാസത്തോളം ഹോട്ടലിൽ താമസിച്ച് മൂന്നു ലക്ഷം രൂപ താമസചെലവ് കൊടുക്കാതെ കടന്നുകളഞ്ഞ തട്ടിപ്പുകാരൻ പിടിയിൽ

    ഞൊടിയിടയിൽ കാര്യങ്ങൾ കണ്ടെത്തിയ എരുമേലി പോലീസിന് ഐ ജിയുടെ അഭിനന്ദനം. അഭിനന്ദനം കേവലം പോലീസിന് മാത്രമല്ല സിസിടിവിക്കും ഉണ്ട്. 36 ക്യാമറകളാണ് എരുമേലി ടൗണിൽ സ്ഥാപിച്ചിട്ടുള്ളത്. എല്ലാം ആധുനിക നിലവാരത്തിലുള്ളതാണ് എന്ന് പോലീസ് പറഞ്ഞു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ക്യാമറകളാണ് എരുമേലി നഗരത്തിലും ക്ഷേത്രത്തിലും ആയി സ്ഥാപിച്ചിട്ടുള്ളത്. ഏതായാലും എരുമേലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന വലിയ ക്രമീകരണങ്ങളിൽ ഐ ജി പി വിജയൻ  സംതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് ദർശനത്തിനായി ശബരിമലയിലേക്ക് മടക്കം.

    Also Read-ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും പോലീസ് പിടിയില്‍

    ഏതായാലും എരുമേലിയിൽ മോഷണത്തിന് ശ്രമിക്കുന്ന കള്ളന്മാർ ഉടൻ പിടിക്കപ്പെടുമെന്ന സൂചന കൂടിയാണ് ഐ ജി യുടെ കഥ വ്യക്തമാക്കുന്നത്. നൂറുകണക്കിന് ശബരിമല തീർത്ഥാടകർ എത്തുന്ന ഈ ചെറിയ പട്ടണത്തിൽ ഈ സിസിടിവി നൽകുന്ന സുരക്ഷ ചെറുതല്ല.  മതസൗഹാർദത്തിന്റെ മഹത്തായ മാതൃക നൽകുന്ന സ്ഥലം കൂടിയാണ് എരുമേലി.

    കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും എരുമേലിയിൽ സജ്ജീകരണങ്ങൾക്ക് ഒരു കുറവുമില്ല. കോവിഡ് മാറി തീർത്ഥാടകർ നിറഞ്ഞൊരു കാലത്തിനായി കാത്തിരിക്കുകയാണ് എരുമേലി.  ശബരിമല തീർത്ഥാടനം മൂലം  ഇവിടെയുള്ള കച്ചവടക്കാർക്ക് കിട്ടുന്ന വരുമാനവും വളരെ വലുതാണ്. തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ കുറഞ്ഞത് ഇവിടുത്തെ സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}