ശബരിമല: ശബരിമലയിലെ മൂന്നാംഘട്ട സുരക്ഷയക്കുളള പട്ടികയായി. ഐജി ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. ഇന്റലിജൻസ് ഡി ഐ ജി സുരേന്ദ്രന് നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിലെ ചുമതല നൽകി.
രഹ്ന ഫാത്തിമയുടെ മലയകയറ്റ സമയത്ത് പമ്പയുടെ ചുമതല ഐജി ശ്രീജിത്തിന് ആയിരുന്നു. ശ്രീജിത് തെലങ്കാനയിലെ മാധ്യമ പ്രവർത്തകയ്ക്ക് പൊലീസ് വേഷം നൽകിയതും വിവാദമായിരുന്നു.
അതിനുശേഷം, അയ്യപ്പന് മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ ചിത്രം വൈറലായിരുന്നു. രഹ്ന ഫാത്തിമയെയും തെലങ്കാനയിൽ നിന്നുള്ള മാധ്യമപ്രവർത്തകയെയും കവിതയെയും സന്നിധാനത്തെത്തിക്കാൻ ശ്രമിച്ചതിന് ഐജി ശ്രീജിത്ത് ഏറെ വിമർശനം കേട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.