ശബരിമല: സന്നിധാനത്തെ സുരക്ഷാച്ചുമതലയിൽ നിന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് പിൻമാറി. കൊൽക്കത്തയിൽ നടക്കുന്ന പൊലീസ് സംഗമത്തിൽ പങ്കെടുക്കുന്നതിനാലാണ് പിൻവാങ്ങുന്നതെന്നാണ് വിശദീകരണം.
മകരവിളക്ക് വരെ നാലു ഘട്ടങ്ങളിലായിട്ടാണ് ശബരിമലയിൽ സുരക്ഷാച്ചുമതല നൽകിയിരിക്കുന്നത്. ഇതിൽ മൂന്നാം ഘട്ടത്തിലാണ് ഐജി ശ്രീജിത്തിന് പമ്പയുടെയും സന്നിധാനത്തിന്റെയും ചുമതല നൽകി ഉത്തരവിറങ്ങിയത്. എന്നാൽ, ഐജി ശ്രീജിത്ത് സന്നിധാനത്തേക്ക് എത്തില്ല. പകരം, ഇപ്പോൾ അവിടെയുള്ള ഐ ജി ദിനേന്ദ്ര കശ്യപ് ചുമതലയിൽ തുടരും. ഇത് സംബന്ധിച്ച് ഡി ജി പി അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ, ശ്രീജിത്തിന് തുലാമാസ പൂജയുടെ സമയത്ത് ചുമതല നൽകിയപ്പോൾ രഹ്ന ഫാത്തിമയെ മല കയറ്റിയതിന്റെ പേരിൽ വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ശബരിമല ദർശനത്തിനായി തെലങ്കാനയിൽ നിന്നെത്തിയ മാധ്യമപ്രവർത്തകയ്ക്ക് പൊലീസ് വേഷം നൽകിയതും വിവാദമായിരുന്നു.
അതിനുശേഷം, അയ്യപ്പന് മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ ചിത്രം വൈറലായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.