ഇനി ആരും തൂങ്ങി മരിക്കരുത്; തൂങ്ങിയാൽ ഫാൻ പൊട്ടി വീഴുന്ന സംവിധാനവുമായി മദ്രാസ് ഐഐടി
ഇനി ആരും തൂങ്ങി മരിക്കരുത്; തൂങ്ങിയാൽ ഫാൻ പൊട്ടി വീഴുന്ന സംവിധാനവുമായി മദ്രാസ് ഐഐടി
‘ഫാൻ ബുഷ് പ്രൊട്ടക്ഷൻ ഡിവൈസ്’ എന്നപേരിലുള്ള സംവിധാനം ഹോസ്റ്റൽമുറികളിൽ ഘടിപ്പിക്കുമെന്നാണ് വിദ്യാർഥികളെ ഇ-മെയിലിലൂടെ അറിയിച്ചിരിക്കുന്നത്.
News18
Last Updated :
Share this:
ചെന്നൈ: ഹോസ്റ്റൽമുറികളിൽ വിദ്യാർഥികൾ തൂങ്ങിമരിക്കുന്നത് തടയാൻ പ്രത്യേക സംവിധാനവുമായി മദ്രാസ് ഐ.ഐ.ടി. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോഴാണ് വിചിത്ര നിര്‍ദ്ദേശവുമായി ഐ.ഐ.ടി രംഗത്തെത്തിയത്.
‘ഫാൻ ബുഷ് പ്രൊട്ടക്ഷൻ ഡിവൈസ്’ എന്നപേരിലുള്ള സംവിധാനം ഹോസ്റ്റൽമുറികളിൽ ഘടിപ്പിക്കുമെന്ന് മദ്രാസ് ഐ.ഐ.ടി. വിദ്യാർഥികളെ ഇ-മെയിൽ സന്ദേശത്തിലൂടെ അറിയിച്ചു. 40 കിലോയിൽ കൂടുതൽ ഭാരം തൂങ്ങിയാൽ ഫാനടക്കം പൊട്ടിവീഴുന്നതരത്തിലുള്ള സംവിധാനമാണിത്. ഡിസംബർ 20 വരെയുള്ള ശീതകാല അവധിക്കാലത്ത് ഇത് എല്ലാ മുറികളിലും ഘടിപ്പിക്കാനാണ് പദ്ധതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.