ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു; DGP ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം
ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ഇന്നലെയാണ് ജേക്കബ് തോമസ് ഉൾപ്പെട്ട സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഈ തീരുമാനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
- News18 Malayalam
- Last Updated: January 3, 2020, 7:03 PM IST
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശിയും ഐഎൻടിയുസി നേതാവുമായ സത്യൻ നരവൂരിന്റെ പരാതിയിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചതായി കാണിച്ച് ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതി സംബന്ധിച്ച് അന്വേഷിച്ച് ജനുവരി 31 നകം പ്രാഥമിക റിപ്പോർട്ട് നൽകണം. നേരത്തെ ജേക്കബ് തോമസിനെതിരെ ഉയർന്ന ട്രഡ്ജർ അഴിമതി ഉൾപ്പെടെ ഉയർത്തിക്കൊണ്ടുവന്നയാളാണ് സത്യൻ നരവൂർ. Also Read- 'ഒരുമിച്ച്നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാം';11 മുഖ്യമന്ത്രിമാർക്ക് പിണറായി വിജയന്റെ കത്ത്
സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എൽ ഡി എഫ് സർക്കാർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. ആറു തവണ സസ്പെൻഷൻ നീട്ടുകയും ചെയ്തു. ഇതിനെതിരെ ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപിയായ ജേക്കബ് തോമസ് നിലവിൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡിയാണ്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ഇന്നലെയാണ് ജേക്കബ് തോമസ് ഉൾപ്പെട്ട സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഈ തീരുമാനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചതായി കാണിച്ച് ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതി സംബന്ധിച്ച് അന്വേഷിച്ച് ജനുവരി 31 നകം പ്രാഥമിക റിപ്പോർട്ട് നൽകണം. നേരത്തെ ജേക്കബ് തോമസിനെതിരെ ഉയർന്ന ട്രഡ്ജർ അഴിമതി ഉൾപ്പെടെ ഉയർത്തിക്കൊണ്ടുവന്നയാളാണ് സത്യൻ നരവൂർ.